കണ്ണൂർ. “മാധ്യമങ്ങളുടെ നാവരിയുന്ന സംഘ് ഭരണ ഭീകരതക്കെതിരെ ” വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് മീഡിയ വൺ വിലക്കിനെതിരെയുള്ള പോരാട്ടം – ഇന്ത്യൻ ഭരണഘടനയെ നിലനിർത്തുന്നതിനുള്ള മുന്നേറ്റമാണെന്ന്
വെൽഫെയർ പാർട്ടി ദേശീയ സിക്രട്ടറി റസാഖ് പാലേരി അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസി. സാദിഖ് ഉളിയിൽ അധ്യക്ഷത വഹിച്ചു സംഗമത്തിന് അഭിവാദ്യമർപ്പിച്ച് കൊണ്ട് രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ, മുസ്ലിം ലീഗ് ജില്ല വൈ. പ്രസി. അഡ്വ. എസ് മുഹമ്മദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈ. പ്രസി. റജിൽമാക്കുറ്റി, ഐ എൻ എൽ ജില്ലാ പ്രസി. മുഹമ്മദ് പറക്കാട്ട്, ജനതാദൾ എസ് ജില്ലാ സിക്രട്ടറി ബാബുരാജ് ഉളിക്കൽ, എസ് ഡി പി ഐ ജില്ലാ സിക്രട്ടി ബഷീർ കണ്ണാടിപ്പറമ്പ് ,
ഫ്രറ്റേണിറ്റി ജില്ലാ പ്രസി. ലുബൈബ് ബഷീർ, വിമൻ ജസ്റ്റീസ് മൂവ്മെൻറ് ജില്ലാ പ്രസി.
യു വി സുബൈദ,
ജമാഅത്തെ ഇസ് ലാമി ജില്ലാ സിക്രട്ടറി കെ എം മഖ്ബൂൽ, കെ എൻ എം മർക്കസ് ദഅവ ജില്ലാ പ്രസി. ഷക്കീർ ഫാറൂഖി,
എസ് എം എഫ് ജില്ലാ ജനറൽ സിക്രട്ടി മുഹമ്മദ് അബ്ദുൽ ബാഖി,
വിസ്ഡം പ്രതിനിധി ഷുക്കൂർ ചക്കരക്കല്ല്, ആക്ടിവിസ്റ്റികളായ കെ സി ഉമേഷ് ബാബു, ദേവദാസ് തളാപ്പ്, അഡ്വ. കസ്തൂരി ദേവൻ,
വെൽഫെയർ പാർട്ടി ജില്ലാ നേതാക്കളായ പള്ളിപ്രം പ്രസന്നൻ, ഫൈസൽ മാടായി, സി മുഹമ്മദ് ഇംതിയാസ്, ടി പി ഇല്യാസ്, എന്നിവർ സംസാരിച്ചു ,
ഷുഹൈബ് മുഹമ്മദ്, എം സി അബ്ദുൽ ഖല്ലാക്ക്, ത്രേസ്യാമ്മ മാളിയേക്കൽ തുടങ്ങിയവർ നേതൃത്വം നല്കി.