ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു.വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അഞ്ച് ലക്ഷത്തിലധികം കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.രോഗബാധിതരുടെ എണ്ണം പതിമൂന്ന് കോടി പതിമൂന്ന് ലക്ഷം പിന്നിട്ടു.
28.58 ലക്ഷം പേർ മരിച്ചു.രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യയാണ്.89000 അധികം പേർക്കാണ് രാജ്യത്ത് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ആണ് ഒന്നാം സ്ഥാനത്ത്. 6.58 ലക്ഷം പേരാണ് ചികിൽസയിൽ കഴിയുന്നത്. ആകെ രോഗബാധിതരുടെ 5.32 ശതമാനം ആണിത് .
previous post