കണ്ണൂർ: പോളിംഗ് ബൂത്തുകളിൽ പാലിക്കേണ്ട ഹരിതചട്ടങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലുടനീളം കണ്ണൂർ സർവകലാശാല എൻഎസ്എസ് (നാഷണൽ സർവീസ് സ്കീം) വോളണ്ടിയർമാർ ഹരിത ബൂത്തുകൾ നിർമിക്കുന്നു. പ്രാരംഭ ഘട്ടമെന്നനിലയിൽ താവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് തോട്ടട ശ്രീനാരായണഗുരു കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വോളണ്ടിയർമാർ നിർമിച്ച ഹരിത ബൂത്തിന്റെ മാതൃക വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പോളിംഗ് ബൂത്തുകൾ സജ്ജീകരിക്കുമ്പോൾ ഹരിതനിയമങ്ങൾ കർശനമായി പാലിക്കുന്നതിനുള്ള ആശയ പ്രചാരണാർഥമാണ് ശുചിത്വമിഷന്റെ സഹകരണത്തോടെ ഇത്തരമൊരു സംരംഭം കണ്ണൂർ സർവകലാശാല ഏറ്റെടുത്ത് നടത്തുന്നതെന്ന് എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. പ്രിയ വർഗീസ് പറഞ്ഞു. പി.എം. രാജീവൻ, കെ.പി. ജിതിൻ, സച്ചിൻ സണ്ണി, ലക്ഷ്മി ജയൻ എന്നിവർ പ്രസംഗിച്ചു.
previous post