ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 13 ലിറ്റർ മദ്യവുമായി ഈരായിക്കൊല്ലി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. നിയമസഭ ഇലക്ഷനോടനു ബന്ധിച്ചുള്ള സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി കേളകം ഭാഗത്ത് വച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
വർഷങ്ങളായി ഇറായിക്കൊല്ലിയിലും പരിസരപ്രദേശങ്ങളിലും മദ്യം എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. നിയമസഭ ഇലക്ഷനോടനുബന്ധിച്ചു വൻതോതിൽ മദ്യം കടത്തികൊണ്ടുവന്ന് സംഭരിച്ചുവെക്കുവാൻ സാധ്യതയുണ്ടെന്ന് കണ്ണൂർ എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കേളകം ഭാഗത്ത് വച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
ഈരായിക്കൊല്ലി സ്വദേശി മഞ്ഞക്കര വീട്ടിൽ തേനൻ ജനാർദ്ദനൻ എം എന്നയാളാണ് 13 ലിറ്റർ മദ്യവുമായി വാഹന സഹിതം പിടിയിലായത്
പ്രിവന്റീവ് ഓഫീസർ എൻ പത്മരാജന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കെ ഉമ്മർ, ഐ ബി പ്രിവന്റീവ് ഓഫീസർ ഒ നിസാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി വിജയൻ, വി എൻ സതീഷ്, കെ ശ്രീജിത്ത് എക്‌സൈസ് ഡ്രൈവർ എം ഉത്തമൻ എന്നിവർ പങ്കെടുത്തു.