ഹോട്ടലിൽ ബോംബ് വച്ചിട്ടുണ്ടെന്നും നിമിഷങ്ങൾക്കുള്ളിൽ പൊട്ടിത്തെറിക്കുമെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. ഇതോടെ ജീവനക്കാരൻ ഹോട്ടൽ അധികൃതരെയും പൊലീസുകാരെയും വിവരം അറിയിച്ചു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
സംശയാസ്പദമായ തരത്തിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വ്യാജ ബോംബ് ഭീഷണിയാണിതെന്നും പൊലീസ് വ്യക്തമാക്കി. ഇ-മെയിൽ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.