27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • 1000 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി സൗരോർജ്ജത്തി​ൽ​ നി​ന്ന് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​ർ രൂ​പം ന​ൽ​കി​……..
kannur

1000 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി സൗരോർജ്ജത്തി​ൽ​ നി​ന്ന് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​ർ രൂ​പം ന​ൽ​കി​……..

പ​യ്യ​ന്നൂ​ർ: സം​സ്ഥാ​ന​ത്ത് ആ​വ​ശ്യ​മു​ള്ള വൈ​ദ്യു​തി​യു​ടെ 35 ശ​ത​മാ​നം മാ​ത്ര​മാ​ണ് ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​മെ​ന്നും ബാ​ക്കി 65 ശ​ത​മാ​ന​വും പു​റ​മെ​ നി​ന്ന് വാ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണെ​ന്നും വൈ​ദ്യു​തി മ​ന്ത്രി എം.​എം.​മ​ണി. പ്ര​തി​മാ​സം 8500 കോ​ടി​യാ​ണ് ഇ​തി​നു​ള്ള ചെ​ല​വ്. ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ളു​ടെ കാ​ലം ക​ഴി​ഞ്ഞു.​ സം​സ്ഥാ​ന​ത്ത് താ​പ​നി​ല​യ​വും പ്രാ​യോ​ഗി​ക​മ​ല്ല. അ​തു​കൊ​ണ്ട് 1000 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി സൗരോർജ്ജത്തി​ൽ​ നി​ന്ന് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​ർ രൂ​പം ന​ൽ​കി​യ​താ​യി മ​ന്ത്രി മ​ണി പ​റ​ഞ്ഞു.

പ​യ്യ​ന്നൂ​ർ ഇ​ല​ക്ട്രി​ക്ക​ൽ ഡി​വി​ഷ​നു​വേ​ണ്ടി പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ടം പെ​രു​മ്പ കോ​റോം റോ​ഡി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ​മ്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണം യാ​ഥാ​ർ​ഥ്യ​മാ​ക്കും, ലോ​ഡ് ഷെ​ഡി​ങ്, പ​വ​ർ ക​ട്ട് എ​ന്നി​വ ഒ​ഴി​വാ​ക്കും എ​ന്നീ എ​ൽ.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യും ഒ​രു കോ​ടി എ​ൽ.​ഇ.​ഡി ബ​ൾ​ബ് വീ​ടു​ക​ളി​ൽ ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു. കോ​റോം റോ​ഡി​ൽ അ​മ്പ​ല​ത്ത​റ​യി​ലു​ള്ള 33 കെ.​വി.​സ​ബ്സ്​​റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ സി. ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

1085 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള പ​യ്യ​ന്നൂ​ർ ഡി​വി​ഷ​ന് കീ​ഴി​ൽ അ​ഞ്ച് സ​ബ്ഡി​വി​ഷ​നു​ക​ളും 17 സെ​ക്​​ഷ​ൻ ഓ​ഫി​സു​ക​ളി​ലു​മാ​യി 2,80,000 ഉ​പ​ഭോ​ക്താ​ക്ക​ളും 544 ജീ​വ​ന​ക്കാ​രു​മു​ണ്ട്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ഡി​വി​ഷ​നു​ക​ളി​ലൊ​ന്നാ​യ പ​യ്യ​ന്നൂ​ർ, 1987 ജൂ​ലൈ 13ന് ​അ​ന്ന​ത്തെ വൈ​ദ്യു​തി മ​ന്ത്രി ടി. ​ശി​വ​ദാ​സ​മേ​നോ​നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഇ​തു​വ​രെ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​ന്ന ഓ​ഫി​സ് സ്വ​ന്തം കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റു​ന്ന​ത് മേ​ഖ​ല​യി​ലെ വൈ​ദ്യു​തി രം​ഗ​ത്തി​ന് ഗു​ണ​ക​ര​മാ​കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു. 70 ല​ക്ഷം രൂ​പ​യാ​ണ് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ചെ​ല​വ​ഴി​ച്ച​ത്.

 

Related posts

കോവിഡ് വാക്‌സിൻ രണ്ടാം ഡോസ് രജിസ്റ്റർ ചെയ്യുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ…

Aswathi Kottiyoor

കണ്ണൂരിൽ ഫയർഫോഴ്​സ്​ അക്കാദമി കം റിസർച്​​ സെൻറർ വരുന്നു

Aswathi Kottiyoor

ക​ടു​ത്ത നി​യ​ന്ത്ര​ണം; വി​ജ​ന​മാ​യി കണ്ണൂർ ന​ഗ​രം

Aswathi Kottiyoor
WordPress Image Lightbox