30.7 C
Iritty, IN
December 6, 2023
  • Home
  • kannur
  • കോവിഡ് വാക്‌സിൻ രണ്ടാം ഡോസ് രജിസ്റ്റർ ചെയ്യുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ…
kannur

കോവിഡ് വാക്‌സിൻ രണ്ടാം ഡോസ് രജിസ്റ്റർ ചെയ്യുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ…

കണ്ണൂർ: ജില്ലയില്‍ കോവിഡ് വാക്സിന്‍ രണ്ടാം ഡോസ് രജിസ്റ്റര്‍ ചെയ്യുന്നവർ താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്.

1. സ്പോട്ട് രജിസ്ട്രേഷന് വരുന്നവര്‍ കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ (എസ് എം എസ്) പാലിക്കേണ്ടണ്ടതാണ്.

2. ഓരോ ദിവസവും അനുവദിക്കപ്പെട്ട ഡോസുകളില്‍ 80 ശതമാനം സ്പോട്ട് രജിസ്ട്രേഷനു വേണ്ടിയും 20 ശതമാനം ഓണ്‍ലൈന്‍ ഷെഡ്യൂളിങ്ങ് എന്നീ രീതിയിലായിരിക്കും.

3. സ്പോട്ട് രജിസ്ട്രേഷന്‍ സുഗമമാക്കുന്നതിന് ഓരോ സ്ഥാപനത്തിലും ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം ഏര്‍പ്പെടുത്തും.

4. ഈ ഹെല്‍പ്പ് ഡെസ്‌ക്കില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ ഫോണ്‍ വഴിയുളള സെക്കന്റ് ഡോസ് വാക്സിനേഷന്‍ ആവശ്യമുളളവരുടെ പേര് വിവരങ്ങള്‍ സ്വീകരിക്കേണ്ടതാണ്.

5. സ്പോട്ട് രജിസ്ട്രേഷന്‍ വരുന്നവരുടെ എണ്ണം തയ്യാറാക്കി വിവരം വാക്സിനേഷന്‍ സെല്ലില്‍ അറിയിക്കേണ്ടതാണ്.

6. സ്പോട്ട് രജിസ്ട്രേഷന്‍ ആവശ്യമുളളവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രത്യേകം സമയക്രമം നല്‍കുന്നതാണ്.

7. സ്പോട്ട് രജിസ്ട്രേഷന്‍ സുഗമമാക്കുന്നതിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, ആശ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

8. രജിസ്ട്രേഷന്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നിര്‍ദ്ദിഷ്ട സമയത്തു മാത്രം വാക്സിന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതാണ്.

9. വാക്സിന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.

Related posts

കുറ്റ്യാടി–- – നാദാപുരം–- -മട്ടന്നൂർ -വിമാനത്താവളം നാലുവരിപ്പാതയുടെ രൂപരേഖ തയ്യാറായി

Aswathi Kottiyoor

ജില്ലാപഞ്ചായത്ത്‌ നേട്ടങ്ങളുടെ 1 വർഷം

Aswathi Kottiyoor

വയനാട് മാനന്തവാടിയിൽ ആരോഗ്യപ്രവർത്തക‍ കൊവിഡ് ബാധിച്ച് മരിച്ചു………..

Aswathi Kottiyoor
WordPress Image Lightbox