23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • ക​ടു​ത്ത നി​യ​ന്ത്ര​ണം; വി​ജ​ന​മാ​യി കണ്ണൂർ ന​ഗ​രം
kannur

ക​ടു​ത്ത നി​യ​ന്ത്ര​ണം; വി​ജ​ന​മാ​യി കണ്ണൂർ ന​ഗ​രം

ക​ണ്ണൂ​ര്‍: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ണ്ട് ദി​വ​സം ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ വി​ജ​ന​മാ​യി ക​ണ്ണൂ​ര്‍ ന​ഗ​രം. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ മാ​ത്ര​മാ​ണ് തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ച്ച​ത്. ഹോ​ട്ട​ലു​ക​ളി​ല്‍ പാ​ഴ്സ​ല്‍ സൗ​ക​ര്യം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി ഹോം ​ഡെ​ലി​വ​റി മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്. പോ​ലീ​സ് പ​രി​ശോ​ധ​ന ക​ടു​പ്പി​ച്ച​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ങ്ങി​യ​ത് കു​റ​വാ​യി​രു​ന്നു. ജി​ല്ല​യി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ചെ​ക്ക്‌​പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച് പോ​ലീ​സ് ക​ര്‍​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തി. മു​ഴു​വ​ന്‍ വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മാ​ണ് ക​ട​ത്തി വി​ട്ട​ത്. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ​യും മ​തി​യാ​യ രേ​ഖ​ക​ളും സ​ത്യ​വാ​ങ്മൂ​ല​വും ഇ​ല്ലാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു. മ​തി​യാ​യ രേ​ഖ​ക​ള്‍ ഇ​ല്ലാ​തെ യാ​ത്ര ചെ​യ്ത പ​ല​രെ​യും മ​ട​ക്കി അ​യ​ച്ചു. ലോ​ക്ഡൗ​ണി​ല്‍ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന വെ​ള്ളി​യാ​ഴ്ച ന​ഗ​ര​ത്തി​ല്‍ വ​ൻ തി​ര​ക്കും ഗ​താ​ഗ​ത​ക്കു​രു​ക്കു​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. രോ​ഗ​വ്യാ​പ​ന​വും ടി​പി​ആ​ര്‍ റേ​റ്റും കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ശ​നി,ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​ത്.

Related posts

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം; പ​രി​ഹ​രി​ക്കാ​ൻ പ്ര​ശ്ന​ങ്ങ​ളേ​റെ

Aswathi Kottiyoor

അഭിമാന നേട്ടവുമായി കണ്ണൂര്‍;രണ്ട് ആശുപത്രികള്‍ക്ക് കൂടി ദേശീയ അംഗീകാരം…………

Aswathi Kottiyoor

മേ​ള​യി​ൽ ര​ണ്ട​ര കോ​ടി​യോ​ളം രൂ​പ​യു​ടെ വി​റ്റു​വ​ര​വ്

Aswathi Kottiyoor
WordPress Image Lightbox