27.7 C
Iritty, IN
February 24, 2024
  • Home
  • kannur
  • കണ്ണൂരിൽ ഫയർഫോഴ്​സ്​ അക്കാദമി കം റിസർച്​​ സെൻറർ വരുന്നു
kannur

കണ്ണൂരിൽ ഫയർഫോഴ്​സ്​ അക്കാദമി കം റിസർച്​​ സെൻറർ വരുന്നു

ക​ണ്ണൂ​ർ: അ​ഗ്​​നി​ശ​മ​ന ​സേ​ന​യെ കാ​ലോ​ചി​ത​മാ​യി പ​രി​ഷ്​​ക​രി​ക്കു​ന്ന​തി​‍െൻറ ഭാ​ഗ​മാ​യി​ റീ​ജ​ന​ൽ അ​ക്കാ​ദ​മി കം ​റി​സ​ർ​ച്​ സെൻറ​ർ ക​ണ്ണൂ​രി​ൽ സ്​​ഥാ​പി​ക്കു​ന്നു. ച​ക്ക​ര​ക്ക​ല്ല്​ പൊ​ലീ​സ്​ സ്​​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മു​ഴ​പ്പാ​ല​യി​ൽ പൊ​ലീ​സി​െൻറ അ​ധീ​ന​ത​യി​ലു​ള്ള നാ​ലേ​ക്ക​റി​ല​ധി​കം വ​രു​ന്ന സ്​​ഥ​ല​മാ​ണ്​ ഇ​തി​നാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഫ​യ​ർ​ഫോ​ഴ്​​സ്​ ഡി.​ജി.​പി ബി. ​സ​ന്ധ്യ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രും വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ സ്​​ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ബി. ​സ​ന്ധ്യ ക​ണ്ണൂ​ർ അ​ഗ്​​നി​ശ​മ​ന നി​ല​യം സ​ന്ദ​ർ​ശി​ക്കും.

അ​ഗ്​​നി​ശ​മ​ന സേ​ന​യി​ൽ തി​ര​​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ആ​ധു​നി​ക രീ​തി​യി​ൽ പ​രി​ശീ​നം ന​ൽ​കു​ന്ന​തി​നൊ​പ്പം ഇൗ ​മേ​ഖ​ല​യി​ൽ റി​സ​ർ​ച്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ കൂ​ടി സ്​​ഥാ​പി​ക്ക​ലാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ക​ണ്ണൂ​രി​ൽ ഇ​ത്ത​രം ഒ​രു സ്​​ഥാ​പ​നം തു​ട​ങ്ങു​ന്ന​തി​ൽ താ​ൽ​പ​ര്യ​മു​ണ്ട്.

മു​ഴ​പ്പാ​ല​യി​ലെ സ്​​ഥ​ല​ത്താ​ണ്​ പൊ​ലീ​സ്​ ക​​ണ്ടു​കെ​ട്ടു​ന്ന പ​ഴ​യ വാ​ഹ​ന​ങ്ങ​ളും മ​റ്റും സൂ​ക്ഷി​ക്കു​ന്ന​ത്. പൊ​ലീ​സി​െൻറ ‘ഡം​പി​ങ്​ യാ​ർ​ഡ്​’ ആ​ണി​ത്. നേ​ര​ത്തെ ഇ​വി​ടെ പൊ​ലീ​സ്​ സു​ര​ക്ഷ ഉ​ണ്ടാ​യി​രു​ന്നത്​ അ​ടു​ത്ത കാ​ല​ത്ത്​ പി​ൻ​വ​ലി​ച്ചി​രു​ന്നു. പു​തി​യ ആ​ലോ​ച​ന ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്​​ഥ​ല​ത്ത്​ പൊ​ലീ​സ്​ കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലും പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് സീ​റ്റി​ന് ക്ഷാ​മം

Aswathi Kottiyoor

ജി​ല്ല​യി​ല്‍ ഇ​ന്ന് വാ​ക്‌​സി​നേ​ഷ​ന്‍ 16 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളും ആധുനികവത്‌കരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ………

Aswathi Kottiyoor
WordPress Image Lightbox