മരുന്നുകളുടെ ഗുണനിലവാരം: പരാതി നൽകാൻ ടോൾഫ്രീ നമ്പർ
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സംഭരിച്ചു വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം സംബന്ധിച്ച പരാതികൾ 18004250945 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കാം. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രി ഫാർമസിയിലും ഒ.പി.കൗണ്ടറിന് മുൻവശത്തും നമ്പർ പ്രദർശിപ്പിച്ചിട്ടുണ്ട്.