28.6 C
Iritty, IN
September 23, 2023
  • Home
  • Iritty
  • ഗാന്ധിയൻ സമര പോരാളി രാജഗോപാലിനെ കാണാൻ ചെന്നിത്തലയെത്തി.
Iritty

ഗാന്ധിയൻ സമര പോരാളി രാജഗോപാലിനെ കാണാൻ ചെന്നിത്തലയെത്തി.

ഇരിട്ടി: ഗാന്ധിയൻ സമര പോരാളിയും ദേശിയ ഏകതാ പരിഷത്ത് സ്ഥാപക നേതാവുമായ പി.വി രാജഗോപാലിനെ കാണാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെത്തി. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി നടക്കുന്ന പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പാനൂരിലെ സ്വീകരണത്തിനു ശേഷം മട്ടന്നൂരിലേക്കുള്ള യാത്ര മധ്യേയാണ് തില്ലങ്കേരിയിലെ രാജഗോപാലിന്റെ വീട്ടിലെത്തിയത്. സംസ്ഥാനത്തെ തുൾപ്പടെ ആദിവാസി വിഭാഗങ്ങളുടെ ഭൂപ്രശ്നം പരിഹരിക്കാൻ ഇടപെടൽ നടത്തണമെന്നും ഗാന്ധിയൻ സംഘടനകൾക്ക് പ്രോൽസാഹനവും സഹായവും നൽകണമെന്നും രാജഗോപാൽ ചെന്നിത്തലയോട് ആവശ്യപ്പെട്ടു. ഡി.സി.സി.പ്രസിഡന്റ് സതീശൻ പാച്ചേനി, കെ.പി.സി സി. ഭാരവാഹികളായ സജിവ് ജോസഫ്, സജീവ് മാറോളി, വി.എ. നാരായണൻ, ചന്ദ്രൻ തില്ലങ്കേരി, പി.എം. നിയാസ് എന്നിവരും ചെന്നിത്തലയോടപ്പമുണ്ടായിരുന്നു. യൂ ഡി. എഫ്. പഞ്ചായത്ത് നേതാക്കളായ കെ.പി. പത്മനാഭൻ, മൂർക്കോത്ത് കുഞ്ഞി രാമൻ, ഷൗക്കത്തലി എന്നിവർ ചേർന്ന് ചെന്നിത്തലെയെ സ്വികരിച്ചു.

Related posts

ആറളം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ

𝓐𝓷𝓾 𝓴 𝓳

ജനവാസ മേഖലയിൽ വന്യമൃഗങ്ങളിറങ്ങുമ്പോൾ വനം വകുപ്പ് കാണിക്കുന്നത് വലിയ അലംഭാവം – ഇരിട്ടി താലൂക്ക് വികസന സമിതി

റോഡു തകർച്ചയ്‌ക്കെതിരെ വാഴ നട്ടു പ്രതിഷേധിച്ചു

WordPress Image Lightbox