• Home
  • Iritty
  • ഇരിട്ടിയിലെ ഷിഗെല്ലാ ബാധ – നടപടികളുമായി ആരോഗ്യ വിഭാഗവും നഗരസഭയും
Iritty

ഇരിട്ടിയിലെ ഷിഗെല്ലാ ബാധ – നടപടികളുമായി ആരോഗ്യ വിഭാഗവും നഗരസഭയും

ഇരിട്ടി : ഇരിട്ടി നഗരസഭയിലെ പയഞ്ചേരിയിൽ ഷിഗല്ല രോഗം റിപ്പോര്ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില് ഇരിട്ടി താലൂക്ക് ആശുപത്രി, മുൻസിപ്പാലിറ്റി ആരോഗ്യവിഭാഗം അധികൃരോഗം റിപ്പോർട്ട് ചെയ്ത വീടും സ്ഥലവും സന്ദർശിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പി. പി. രവീന്ദ്രന്റെ നേതൃത്വത്തില് നഗരസഭാ ഹെല്ത്ത് ഇന്സ്പെക്ടര് കെ. കെ. കുഞ്ഞിരാമന്, പൊതുജനാരോഗ്യ വിഭാഗം ഹെല്ത്ത് സൂപ്പര്വൈസര് വേണുഗോപാല്, ഹെല്ത്ത് ഇന്സ്പെക്ടര് ഇ . മനോജ്, ജൂനിയര് ഹെല്ത്ത് ഇന്സ്പെക്ടര്മാരായ പി. പി. അജയകുമാര്, എം.ജി. അനിത , കെ.പി. രചന , ധന്യ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. രോഗം റിപ്പോര്ട്ട് ചെയ്യപ്പെട്ട സ്ഥലത്ത് ഇവർ പരിശോധന നടത്തി. 2 കിണറുകളില് നിന്ന് വെള്ളം പരിശോധനയ്ക്ക് ശേഖരിച്ചു . പയഞ്ചേരി മുക്ക്, ഇരിട്ടി ടൗണ്, പുന്നാട് തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകള്, കൂള്ബാറുകള്, ബേക്കറി യൂണിറ്റുകള് തുടങ്ങി 14 സ്ഥാപനങ്ങള് സന്ദര്ശിച്ച് ശുചിത്വ പരിശോധന നടത്തി. 7 സ്ഥാപനങ്ങള്ക്ക് ന്യൂനത പരിഹരിക്കുന്നതിന് അറിയിപ്പ് നല്കുകയും ചെയ്തു. ഉച്ചക്ക് ശേഷം നഗരസഭയില് വെച്ച് ഷിഗല്ല പ്രതിരോധം സംബന്ധിച്ച് നഗരസഭാ ചെയര്പേഴ്സണ് കെ. ശ്രീലതയുടെ അധ്യക്ഷതയില് യോഗം ചേരുകയും ഷിഗല്ല വ്യാപനം തടയുന്നതിന് ആവശ്യമായ പ്രതിരോധ നടപടികള് സ്വീകരിക്കാന് തീരുമാനിച്ചു. ഹോട്ടലുകള്, കൂള്ബാറുകള്, ബേക്കറി യൂണിറ്റുകള് തുടങ്ങിയ സ്ഥാപനങ്ങള് ജാഗ്രത പാലിക്കണമെന്നും വഴിയോരങ്ങളിലും ഇതര സ്ഥാപനങ്ങളിലും വില്പനയ്ക്കായി ഉപ്പിലിട്ട് സൂക്ഷിക്കുന്ന ആഹാര സാധനങ്ങള് അടിയന്തിരമായി ഒഴിവാക്കുന്നതിന് നിര്ദ്ദേശം നല്കാനും യോഗം തീരുമാനിച്ചു. രോഗ വ്യാപനത്തെ ചെറുക്കുന്നതിന് ജനങ്ങള് തിളപ്പിച്ചാറിയ വെള്ളവും ചൂടുള്ള ആഹാര സാധനങ്ങളും ശീലമാക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

Related posts

ഉളിക്കൽ വയത്തൂർ യു.പി. സ്കൂൾ റിട്ട. അധ്യാപിക മേരി തോമസ് ചാലയ്ക്കൽ (83)അന്തരിച്ചു

Aswathi Kottiyoor

നെടുകെ പിളർന്ന കൂറ്റൻ ചെങ്കൽ മതിൽ യാത്രക്കാർക്ക് ഭീഷണി തീർക്കുന്നതായി പരാതി

Aswathi Kottiyoor

കേരളാ കോഫി വർക്കേഴ്‌സ് വെൽഫയർ കോ ഓപ്പ . സൊസൈറ്റി

Aswathi Kottiyoor
WordPress Image Lightbox