25.2 C
Iritty, IN
October 2, 2024
  • Home
  • kannur
  • ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അനുസരിച്ച് ജില്ലയില്‍ ഇന്ന് മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ നിലവിൽ വന്നു
kannur

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അനുസരിച്ച് ജില്ലയില്‍ ഇന്ന് മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ നിലവിൽ വന്നു

തദ്ദേശ സ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻ്റെ അടിസ്ഥാനത്തിൽ തരംതിരിച്ചാണ് ഇളവുകൾ അനുവദിക്കുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനം വരെയുള്ള മേഖലകളെ(കാറ്റഗറി എ) വ്യാപനം കുറഞ്ഞ പ്രദേശമായും എട്ട് മുതൽ 20 ശതമാനം വരെയുള്ളത് (കാറ്റഗറി ബി ) മിതമായ വ്യാപനമുള്ളത്, 20 മുതൽ 30 ശതമാനം വരെയുള്ളത് (കാറ്റഗറി സി) അതിവ്യാപനമുള്ളത്, 30 ശതമാനത്തിന് മുകളിലാണെങ്കിൽ ( കാറ്റഗറി ഡി) അതിതീവ്ര വ്യാപനമുള്ളത് എന്നിങ്ങനെ തിരിച്ചാണ് ഇളവുകൾ അനുവദിക്കുക. ടി പി ആർ കൂടുതലുള്ള (കാറ്റഗറി ഡി) തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ ട്രിപ്പിള്‍ ലോക്ഡൗണാണ് നടപ്പാക്കുക. ടി പി ആര്‍ നിരക്ക് 20 നും 30 നും ഇടയിലുള്ളയിടത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണും ടി പി ആര്‍ നിരക്ക് എട്ടിനും 20 നും ഇടയിലുളള പ്രദേശങ്ങളില്‍ ഭാഗിക ലോക്ഡൗണും ആയിരിക്കും. ടി പി ആര്‍ നിരക്ക് എട്ടില്‍ താഴെയുളള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് സാധാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.
നിലവിൽ കാറ്റഗറി A യിൽ 13 ലോക്കൽ ബോഡികളും(എരഞ്ഞോളി, അഞ്ചരക്കണ്ടി, കണ്ണൂർ കോർപ്പറേഷൻ, പേരാവൂർ,മുണ്ടേരി, കൂത്തുപ്പറമ്പ് മുനിസിപ്പാലിറ്റി, പാനൂർ മുനിസിപ്പാലിറ്റി, ഏരുവശ്ശി, ചെറുപുഴ, ചൊക്ലി, പന്ന്യന്നൂർ, ന്യൂ മാഹി, വളപ്പട്ടണം)കാറ്റഗറി B യിൽ 67 ലോക്കൽ ബോഡികളും ഒരെണ്ണം മാത്രം (കുന്നോത്തുപ്പറമ്പ)കാറ്റഗറി C യുമാണ്. കാറ്റഗറി A യിലെ വാർഡുകളിൽ ഉയർന്ന TPR രേഖപ്പെടുത്തിയാൽ ആ വാർഡുകളെ മാത്രം B യിൽ ഉൾപ്പെടുത്തും.
നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനായി എല്ലാ ബുധനാഴ്ചയും തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുടെ ഏഴ് ദിവസത്തെ ശരാശരി വ്യാപനത്തോത് അവലോകനം ചെയ്ത് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏതിൽ ഉൾപ്പെടുന്നുവെന്ന് പ്രസിദ്ധീകരിക്കും.
കൂടാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനെ അടിസ്ഥാനമാക്കി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ടെസ്റ്റ്റ്റിംഗ് ടാർഗറ്റുകൾ ആരോഗ്യ വകുപ്പ് തീരുമാനിക്കും. ഇതനുസരിച്ച് ടെസ്റ്റിംഗ് നടത്തിയ ശേഷം ക്വാറൻ്റെ യിൻ സൗകര്യം ( പൾസ് ഓക്സീമീറ്റർ പോലുള്ള ഉപകരണങ്ങൾ ഉൾപ്പെടെ) ഇല്ലാത്ത വീടുകളിൽ, ആദ്യം കൊവിഡ് പോസിറ്റീവാകുന്ന വ്യക്തികളെ പ്രാഥമിക കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ ക്വാറൻ്റെയിൻ ചെയ്യും.
ഇളവുകൾ സംസ്ഥാന വ്യാപകമായി ബാധകമായത്:
പാറഖനനം ഉള്‍പ്പെടെയുള്ള വ്യാവസായിക, കാര്‍ഷിക, നിര്‍മാണ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികളുടെ ഗതാഗതം അനുവദിക്കും.
അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തിക്കും. ആഹാര സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, റേഷന്‍ കടകള്‍, പലചരക്ക് കടകള്‍, പാലും പാലുത്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍, പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്ന കടകള്‍, മീനും ഇറച്ചിയും വില്‍ക്കുന്ന കടകള്‍, മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമുള്ള തീറ്റ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍ എന്നിവ പ്രവര്‍ത്തിക്കും.
പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍:
പ്രതിരോധ വകുപ്പ്, ആരോഗ്യ വകുപ്പ്, കേന്ദ്ര സേന, ട്രഷറി, പെട്രോളിയം പ്രകൃതിവാതകങ്ങള്‍ അടക്കമുള്ള സേവനങ്ങള്‍, വൈദ്യുതി നിര്‍മാണ വിതരണ കേന്ദ്രങ്ങള്‍, തപാല്‍ വകുപ്പും പോസ്റ്റ് ഓഫീസുകളും, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍, ഏര്‍ളി വാണിംഗ് ഏജന്‍സികള്‍, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ, കേന്ദ്രജല കമ്മീഷന്‍, നാഷണല്‍ സൈക്ലോണ്‍ റിസ്‌ക് മിറ്റിഗേഷന്‍ പ്രൊജക്ട്, എയര്‍പോര്‍ട്ട്, തുറമുഖം, റെയില്‍വേ, തൊഴില്‍ വകുപ്പ്, വിസ/ കോണ്‍സുലാര്‍ സേവനങ്ങള്‍, പെട്രോനെറ്റ്, എല്‍ എന്‍ ജി, റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസുകള്‍, കസ്റ്റംസ് സര്‍വ്വീസുകള്‍, ഇഎസ്‌ഐ, കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍:
ആരോഗ്യവകുപ്പ്, ആയുഷ് വകുപ്പ്, റവന്യു വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, ഫുഡ് ആന്‍ഡ് സിവില്‍ സപ്ലൈസ് വകുപ്പ്, വ്യവസായം, തൊഴിലും നൈപുണ്യവും, മൃഗശാല, കേരള ഐടി മിഷന്‍, ജലസേചനം, മൃഗസംരക്ഷണം, സാമൂഹിക നീതി വകുപ്പ് സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസ്, പൊലീസ്, എകസൈസ്, ഹോം ഗാര്‍ഡ്‌സ്, സിവില്‍ ഡിഫന്‍സ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ദുരന്ത നിവാരണം, വനം വന്യജീവി സംരക്ഷണം, ജയില്‍ വകുപ്പ്, ജില്ലാ കലക്ടറേറ്റ്, ട്രഷറി, വൈദ്യുതി, സാനിറ്റേഷന്‍, വിവര പൊതുജന സമ്പര്‍ക്കം, ഗതാഗത വകുപ്പ് ( മോട്ടോര്‍ വാഹന വകുപ്പും ബസ് സര്‍വ്വീസും), വനിതാ ശിശുക്ഷേമം, ക്ഷീര വികസനം, പ്രവാസികാര്യം, രജിസ്‌ട്രേഷന്‍ വകുപ്പ്, ഭാഗ്യക്കുറി വകുപ്പ്.

Related posts

ജില്ലയില്‍ 947 പേര്‍ക്ക് കൂടി കൊവിഡ് : 903 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ഞായറാഴ്ച 230 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു…………

Aswathi Kottiyoor

ത​പാ​ല്‍ വോ​ട്ട്: ജി​ല്ല​യി​ല്‍ ഇ​തു​വ​രെ അ​പേ​ക്ഷ ന​ല്‍​കി​യ​ത് 24621 പേ​ര്‍

Aswathi Kottiyoor
WordPress Image Lightbox