22.5 C
Iritty, IN
September 7, 2024
  • Home
  • Kottiyoor
  • വൈശാഖ മഹോത്സവം ; കല പൂജയ്ക്കുള്ള കലങ്ങള്‍ കൊട്ടിയൂരിലേക്ക് എഴുന്നെള്ളിച്ചു
Kottiyoor

വൈശാഖ മഹോത്സവം ; കല പൂജയ്ക്കുള്ള കലങ്ങള്‍ കൊട്ടിയൂരിലേക്ക് എഴുന്നെള്ളിച്ചു

കൊട്ടിയൂര്‍: വൈശാഖ മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ കല പൂജയ്ക്കുള്ള കലങ്ങള്‍ കൊട്ടിയൂരിലേക്ക് എഴുന്നെള്ളിച്ചു.വൈശാഖ മഹോത്സവത്തിന്റെ ആറാം ഘട്ടമായ മകം നാള്‍ തൊട്ടുള്ള അകം ചടങ്ങുകള്‍ക്ക് ഇന്ന് മുതല്‍ തുടക്കമായി. ഇതില്‍ പ്രധാനപ്പെട്ട ചടങ്ങാണ് കലം വരവ്. യാഗോത്സവത്തിലെ അതി പ്രധാന ചടങ്ങുകളാണ് മകം പൂരം, ഉത്രം നാളുകളില്‍ നടക്കുന്ന കലശപൂജകള്‍. ഈ ചടങ്ങുകള്‍ക്കാവശ്യമായ മണ്‍കലങ്ങള്‍ അക്കരെ ക്ഷേത്രത്തിലെത്തിക്കുന്ന ചടങ്ങാണ് കലം വരവ്. നല്ലൂരാന്‍ സ്ഥാനികരാണ് ഇതിനവകാശികള്‍.
മുഴക്കുന്നിലെ നല്ലൂര്‍ ഗ്രാമത്തിലെ ചൂട്ടാലകളില്‍ നിന്നും ഇളനീരാട്ടത്തിന്റെ പിറ്റേന്നാള്‍ മുതല്‍ വ്രതാനുഷ്ഠാനത്തോടെ കലം നിര്‍മ്മാണം തുടങ്ങും. ബുധനാഴ്ച്ച നല്ലൂരാന്‍ സ്ഥാനികന്‍ മുഴുവന്‍ സമുദായങ്ങളെയും കലം എഴുന്നള്ളിക്കാന്‍ ക്ഷണിച്ചു. സ്ഥാനികന്റെ കയ്യില്‍ നിന്നും വെറ്റില വാങ്ങിയ 12 പേരാണ് കലം എഴുന്നള്ളിച്ചത് ഇതുപ്രകാരം 12 എണ്ണം വീതം 10 കെട്ടുകളാക്കിയും18 എണ്ണം വീതം 2 കെട്ടുകളുമാക്കിവെക്കും. 156 കലങ്ങളും പനയോലയിലാണ് കെട്ടിവെക്കുക. ഊണിന് ശേഷം പ്രത്യേക പ്രാര്‍ത്ഥനകളോടെയാണ് സംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടത്. നല്ലൂരില്‍ നിന്നും പുറപ്പൈട്ടെ സംഘം കാക്കയങ്ങാട് കൊക്കകാവില്‍ ചെനക്കല്‍ ചടങ്ങ് നടത്തി.
രാത്രിയോടെ കലങ്ങള്‍ അക്കരെ ക്ഷേത്രത്തിലെത്തിക്കും. ഈ കലങ്ങള്‍ കലശ പൂജക്കായി ദിവസേന നെല്ലൂരാന്‍ സ്ഥാനികന്‍ എടുത്തുകൊടുക്കും വ്യാഴാഴ്ച മുതല്‍ കലശ പൂജ ചടങ്ങുകള്‍ തുടങ്ങും. ജൂണ്‍ 20ന് തൃക്കലശാട്ടോടെ ഉത്സവം സമാപിക്കും.കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് ഭക്തജന സാന്നിധ്യമല്ലാതെയാണ് ചടങ്ങുകള്‍ നടന്നത്.

Related posts

പോലീസ് മെഡലിന് അർഹനായ എസ്.ഐ .എൻ.ജെ മാത്യുവിനെ തലക്കാണി ഗവ.യു പി സ്കൂളിൻ്റെ നേതൃത്വത്തിൽ ആദരിച്ചു

Aswathi Kottiyoor

പാ​ൽ​ച്ചു​ര​ത്ത് വ​ള​ർ​ത്തു​നാ​യ​യെ ക​ടു​വ ആക്ര​മി​ച്ച​താ​യി നാ​ട്ടു​കാ​ർ

Aswathi Kottiyoor

രോഹിണി ആരാധന കഴിഞ്ഞു; ആദ്യ പായസ നിവേദ്യം ഇന്ന് (12 ജൂൺ 2021)

Aswathi Kottiyoor
WordPress Image Lightbox