34.7 C
Iritty, IN
May 17, 2024
  • Home
  • Kottiyoor
  • പാ​ൽ​ച്ചു​ര​ത്ത് വ​ള​ർ​ത്തു​നാ​യ​യെ ക​ടു​വ ആക്ര​മി​ച്ച​താ​യി നാ​ട്ടു​കാ​ർ
Kottiyoor

പാ​ൽ​ച്ചു​ര​ത്ത് വ​ള​ർ​ത്തു​നാ​യ​യെ ക​ടു​വ ആക്ര​മി​ച്ച​താ​യി നാ​ട്ടു​കാ​ർ

കൊ​ട്ടി​യൂ​ർ: പാ​ൽ​ച്ചു​ര​ത്ത് ക​ടു​വ വ​ള​ർ​ത്തു​നാ​യ​യെ അ​ക്ര​മി​ച്ച​താ​യി നാ‌​ട്ടു​കാ​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച്ച രാ​ത്രി​യാ​ണ് പാ​ൽ​ച്ചുര​ത്ത് പു​തി​യ​ങ്ങാ​ടി താ​ന്നു​വേ​ലി​ൽ സി​ജു​വി​ന്‍റെ വ​ള​ർ​ത്തു​നാ​യ​യെ ക​ടു​വ ആ​ക്ര​മി​ച്ച​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് വ​നം വ​കു​പ്പി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും കൊ​ട്ടി​യൂ​ർ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് പി. ​മ​ഹേ​ഷ്, റേഞ്ചർ സു​ധീ​ർ നാ​രോ​ത്ത് തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു.

ഇ​തി​നു മു​ന്പും ഇ​വി​ടെ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യ​താ​യി പ​റ​യു​ന്നു. അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ വ​ള​ർ​ത്തുനാ​യ​യ്ക്ക് ചി​കി​ത്സ ന​ൽ​കാ​ൻ വ​നംവ​കു​പ്പ് ത​യാ​റാ​യി​ല്ലെ​ന്ന് വീ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. നാ​യ​യെ ത​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ ചി​കി​ത്സി​ക്കാ​ൻ സാ​ധ്യ​മ​ല്ലെ​ന്ന് വ​നം വ​കു​പ്പ് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ത​മ്മി​ൽ ത​ർ​ക്ക​മാ​യി.

പ്ര​ദേ​ശ​ത്ത് കു​റെ നാ​ളു​ക​ളാ​യി ക​ടു​വ, പു​ലി തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നിധ്യ​മു​ണ്ടെ​ന്നും പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് ഉ​ണ്ടാ​യി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

ഇ​തേതു​ട​ർ​ന്നാ​ണ് കൊ​ട്ടി​യൂ​ർ ക​ണ്ട​പ്പു​ന​ത്തു​ള്ള വ​നം വ​കു​പ്പ് ഒ​ഫീ​സി​ലേ​ക്ക് നാ​ട്ടു​കാ​ർ നാ​യ​യു​മാ​യി എ​ത്തി​യ​ത്. പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​മാ​യി സം​സാ​രി​ച്ചു. തു​ട​ർ​ന്ന് നാ‌​ട്ടു​കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് പ്ര​ദേ​ശ​ത്ത് കാ​മ​റ സ്ഥാ​പി​ക്കാ​നും പ​ട്രോ​ളിം​ഗ് ന​ട​ത്താ​നും തീ​രു​മാ​നി​ച്ച​താ​യി കൊ​ട്ടി​യൂ​ർ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് പി. ​മ​ഹേ​ഷ് അ​റി​യി​ച്ചു.

Related posts

പു​ലി​ സാ​ന്നി​ധ്യം; പാ​ല്‍​ച്ചു​രത്ത് കാ​മ​റ​യും കാവലും

Aswathi Kottiyoor

ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭകളുടേയും പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

Aswathi Kottiyoor

കൊട്ടിയൂര്‍ ശ്രീനാരായണ എല്‍.പി സ്‌കൂള്‍ പ്രവേശനോത്സവം നടത്തി

Aswathi Kottiyoor
WordPress Image Lightbox