25.6 C
Iritty, IN
December 3, 2023
  • Home
  • Kottiyoor
  • രോഹിണി ആരാധന കഴിഞ്ഞു; ആദ്യ പായസ നിവേദ്യം ഇന്ന് (12 ജൂൺ 2021)
Kottiyoor

രോഹിണി ആരാധന കഴിഞ്ഞു; ആദ്യ പായസ നിവേദ്യം ഇന്ന് (12 ജൂൺ 2021)

ആലിംഗന പുഷ്പാഞ്ജലി ഇല്ലാതെ ഈ വർഷവും കൊട്ടിയൂർ വൈശാഖ ഉത്സവത്തിലെ രോഹിണി ആരാധന കഴിഞ്ഞു. വലിയ വട്ടളം ചതുശ്ശതം പായസ നിവേദ്യങ്ങളുടെ ദിനങ്ങൾ എത്തുകയായി. നാല് വലിയ വട്ടളം പായസ നിവേദ്യമാണ് ഒരു ഉത്സവ കാലത്ത് നടത്തുക. ആദ്യ പായസ നിവേദ്യമായ തിരുവാതിര ചതുശ്ശതം ഇന്ന് നടക്കും . തിരുവാതിര നാളിലാണ് ആദ്യ പായസ നിവേദ്യം. ഉച്ചയ്ക്ക് പന്തീരടി പൂജയ്ക്ക് ഒപ്പമാണ് പായസം നിവേദിക്കുക. വൈശാഖ ഉത്സവ കാലത്ത് നാലാമത്തെയും അവസാനത്തെയും ആരാധനാ പൂജയാണ് രോഹിണി നാളിൽ നടത്തിയത്. സന്ധ്യയ്ക്ക് പഞ്ചഗവ്യ അഭിഷേകം നടത്തി.

Related posts

കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കും

Aswathi Kottiyoor

കൊവിഡ് ബാധിച്ച് ഭിന്നശേഷിക്കാരന്‍ മരിച്ചു

Aswathi Kottiyoor

ഇരട്ടത്തോട് കോളനിയിലെ കുട്ടികള്‍ക്കായി പഠന കേന്ദ്രം ഒരുക്കി

Aswathi Kottiyoor
WordPress Image Lightbox