34.7 C
Iritty, IN
May 17, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ വൈശാഖോത്സവം: ആയില്യം ചതുശ്ശതം നിവേദിച്ചു
Kottiyoor

കൊട്ടിയൂർ വൈശാഖോത്സവം: ആയില്യം ചതുശ്ശതം നിവേദിച്ചു

ആയില്യം ചതുശ്ശതം (വലിയ വട്ടളം പായസം) ഭഗവാന് നിവേദിച്ചു. നാല് ചതുശ്ശതങ്ങളിൽ മൂന്നാമത്തെതാണിത്. നാലാമത്തെയും അവസാനത്തെതുമായ അത്തം ചതുശ്ശതം ജൂൺ 19-നാണ്.
ബുധനാഴ്ചയാണ് കലംവരവ്. ആവശ്യമായ കലങ്ങൾ സന്ധ്യയോടെ കൊട്ടിയൂരിലെത്തിക്കും. നല്ലൂരാൻ എന്നറിയപ്പെടുന്ന ’കുലാല’ സ്ഥാനികന്റെ നേതൃത്വത്തിലുള്ള സംഘമാണ് കലങ്ങളെത്തിക്കുക. അർധരാത്രിയിലാണ് കലംപൂജ.
കലംപൂജ നടക്കുന്ന ദിവസങ്ങളിൽ അക്കരെ കൊട്ടിയൂരിൽ രാത്രിയിലെ ദർശനം അനുവദിക്കില്ല. സാധാരണരീതിയിൽ മകംനാളിൽ ഉച്ചവരെ മാത്രമേ അക്കരെ കൊട്ടിയൂരിലേക്ക് സ്ത്രീകൾക്ക് പ്രവേശനമുള്ളൂ. എന്നാൽ കോവിഡ് സാഹചര്യത്തിൽ ആരെയും പ്രവേശിപ്പിക്കാതെയാണ് ചടങ്ങുകൾ നടത്തുന്നത്.
ജൂൺ-19 നാണ് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ എന്നിവ. 20-ന് തൃക്കലശ്ശാട്ടത്തോടെ ഉത്സവം സമാപിക്കും.

Related posts

പാ​ൽ​ച്ചു​രം റോഡ് പു​ന​ർ​നി​ർ​മി​ക്കാ​ൻ കെ​സി​വൈ​എ​മ്മി​ന്‍റെ മ​നു​ഷ്യ​വേ​ലി

Aswathi Kottiyoor

കുട്ടികൾക്കായി ഏകദിന പഠന ക്യാമ്പ് നടത്തി

കൊട്ടിയൂർ പാൽചുരത്തെ മത്തായി പൊട്ടയിൽ (94) നിര്യാതനായി

Aswathi Kottiyoor
WordPress Image Lightbox