24.6 C
Iritty, IN
September 28, 2024
  • Home
  • kannur
  • ലക്ഷദ്വീപിലെ ജില്ല പഞ്ചായത്തി​െൻറ അധികാരം വെട്ടിച്ചുരുക്കിയ നടപടി ഭരണഘടനാ വിരുദ്ധം -കണ്ണൂർ ജില്ല പഞ്ചായത്ത്​
kannur

ലക്ഷദ്വീപിലെ ജില്ല പഞ്ചായത്തി​െൻറ അധികാരം വെട്ടിച്ചുരുക്കിയ നടപടി ഭരണഘടനാ വിരുദ്ധം -കണ്ണൂർ ജില്ല പഞ്ചായത്ത്​

കണ്ണൂർ: ലക്ഷദ്വീപിലെ ജില്ല പഞ്ചായത്തി​ൻെറ അധികാരം വെട്ടിച്ചുരുക്കിയ നടപടി ഭരണഘടന വിരുദ്ധമാണെന്ന്​ കണ്ണൂര്‍ ജില്ല പഞ്ചായത്ത് ഭരണസമിതി യോഗം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ദിവ്യ അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിക്കുകയായിരുന്നു. വൈസ് പ്രസിഡൻറ്​ അഡ്വ. ബിനോയ് കുര്യന്‍, സ്​ഥിരം സമിതി ചെയര്‍മാന്‍ വി.കെ. സുരേഷ് ബാബു, ജില്ല പഞ്ചായത്ത് അംഗങ്ങളായ തോമസ് വക്കത്താനം, ചന്ദ്രന്‍ കല്ലാട്ട്​, ആബിദ ടീച്ചര്‍, എന്‍.പി. ശ്രീധരന്‍ എന്നിവര്‍ പ്രമേയത്തെ പിന്താങ്ങി. യോഗത്തിൽ ജില്ല പഞ്ചായത്തിന് കീഴിലുള്ള ഫാമുകളുടെ പ്രവര്‍ത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ഫാം സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നൽകി. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനസൗകര്യം ജാഗ്രതയോടെ ഒരുക്കുന്നതിനും നിര്‍ദേശങ്ങള്‍ നൽകി. വിവിധ സ്​ഥിരം സമിതി റിപ്പോര്‍ട്ടുകള്‍ ഭരണ സമിതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിൽ സ്​ഥിരം സമിതി ചെയര്‍മാന്മാര്‍, ജില്ല പഞ്ചായത്ത് അംഗങ്ങള്‍, നിർവഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

കണ്ണൂര്‍ ജില്ലയില്‍ 1061 പേര്‍ക്ക് കൂടി കൊവിഡ്

Aswathi Kottiyoor

രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 30ന്; ചൊവ്വാഴ്ച മുതല്‍ പത്രിക സമര്‍പ്പിക്കാം…………..

Aswathi Kottiyoor

സ്കൂൾ ബസുകളുടെ ഓട്ടം നിലച്ച് ഒന്നരവർഷം: ഫിറ്റ്‌നസിന് കണ്ടെത്തണം ലക്ഷങ്ങൾ

Aswathi Kottiyoor
WordPress Image Lightbox