24 C
Iritty, IN
July 26, 2024
  • Home
  • kannur
  • രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 30ന്; ചൊവ്വാഴ്ച മുതല്‍ പത്രിക സമര്‍പ്പിക്കാം…………..
kannur

രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 30ന്; ചൊവ്വാഴ്ച മുതല്‍ പത്രിക സമര്‍പ്പിക്കാം…………..

ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 30ന് നടക്കും. നാമനിര്‍ദേശ പത്രിക ചൊവ്വാഴ്ച മുതല്‍ സമര്‍പ്പിക്കാം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് രണ്ടിനകം രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. നേരത്തെ ഏപ്രില്‍ 12നാണ് കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്ന ദിവസം തെരഞ്ഞെടുപ്പ് നീട്ടി വെക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുക്കുകയായിരുന്നു. ഇതിനെതിരെ സിപിഎമ്മും നിയമസഭ സെക്രട്ടറിയും ഹൈക്കോടതിയെ സമീപിച്ചാണ് അനുകൂല ഉത്തരവ് നേടിയത്.

Related posts

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​ദ്ധ​തി വി​നി​യോ​ഗ​ത്തി​ൽ ഒ​ന്നാ​മ​ത്

Aswathi Kottiyoor

തൊടുപുഴ: പതിമൂന്നുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് മൂന്നരവർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും.

Aswathi Kottiyoor

പ്രതിഷേധത്തിനിടയിലും മുന്നറിയിപ്പില്ലാതെ കല്ലിടലുമായി കെ റെയില്‍; ഏതുവിധേനെയും തടയുമെന്ന് പ്രതിപക്ഷം*

Aswathi Kottiyoor
WordPress Image Lightbox