കണ്ണൂർ വിമാത്താവളത്തിൽനിന്നും 92 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. മസ്കറ്റിൽനിന്നെത്തിയ കണ്ണൂർ സ്വദേശി അഷ്റഫിൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തു.
രണ്ട് കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. എമർജൻസി ലൈറ്റിനുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് അഷ്റഫ് പിടിയിലായത്.