കണ്ണൂർ: ഇന്ന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപ്പോന്റ്മെന്റ് ലഭിച്ച 40-44 പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനേഷനു വേണ്ടി 59 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. 35 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡും 24 കേന്ദ്രങ്ങളില്‍ കോവാക്സിനുമാണ് നല്‍കുക. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കേരള സര്‍ക്കാരാണ് വാക്സിന് ലഭ്യമാക്കുന്നത്.
45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള (1977 ന് മുന്‍പ് ജനിച്ചവര്‍) കോവിഡ് വാക്സിനേഷനു വേണ്ടി 33 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. 10 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡും 23 കേന്ദ്രങ്ങളില്‍ കോവാക്സിനുമാണ് നല്‍കുക. ഈ കേന്ദ്രങ്ങളില്‍ സ്പോട്ട് രജിസ്ട്രേഷന് മാത്രമായിരിക്കും ഉണ്ടാവുക. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കേന്ദ്ര സര്‍ക്കാരാണ് വാക്സിന് ലഭ്യമാക്കുന്നത്.
മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
കണ്ണൂർ: ഇന്ന് ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ്- 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കെ എന്‍ യു പി സ്കൂള്‍ കാര്യാട് (രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ). എടവേലി സ്കൂള്‍ (രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെ), അടക്കാത്തോട് ഗവ. യു പി സ്കൂള്‍ ( ഉച്ചകഴിഞ്ഞ് 1.30 മുതൽ വൈകുന്നേരം നാലു വരെ) , ചിറ്റാരിപ്പറമ്പ് ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ (രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ), ബിഇഎംഎല്‍പി സ്കൂള്‍ പയ്യന്നൂര്‍ ( രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെ), മാട്ടൂല്‍ പ്രാഥമികാരോഗ്യകേന്ദ്രം ( ഉച്ച കഴിഞ്ഞ് 1.30 മുതൽ വൈകുന്നേരം നാലു വരെ), കോട്ടൂര്‍ സബ് സെന്റര്‍ ശ്രീകണ്ഠപുരം ( രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെ), സബ് സെന്റർ നിടിയേങ്ങ (ഉച്ച കഴിഞ്ഞ് രണ്ടു മുതൽ വൈകുന്നേരം നാലു വരെ) എന്നിവിടങ്ങളിലാണ് സൗജന്യ പരിശോധനാ സൗകര്യം. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
439 പേര്‍ക്ക് കൂടി കോവിഡ്
കണ്ണൂർ: ജില്ലയില്‍ ഇന്നലെ 439 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 427 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം ബാധിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.36 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 146564 ആയി. ഇവരില്‍ 859 പേര് ഇന്നലെ രോഗമുക്തി നേടി.