27.1 C
Iritty, IN
July 27, 2024
  • Home
  • kannur
  • ല​ക്ഷ​ദ്വീ​പി​ല്‍ ന​ട​പ്പാ​ക്കു​ന്നത് ജ​ന​വി​രു​ദ്ധന​യ​ങ്ങ​ള്‍: പാ​ച്ചേ​നി
kannur

ല​ക്ഷ​ദ്വീ​പി​ല്‍ ന​ട​പ്പാ​ക്കു​ന്നത് ജ​ന​വി​രു​ദ്ധന​യ​ങ്ങ​ള്‍: പാ​ച്ചേ​നി

ക​ണ്ണൂ​ര്‍: ഇ​ന്ത്യ​യി​ലെ ദ്വീ​പ് സ​മൂ​ഹ​ങ്ങ​ളി​ല്‍ ഏ​റ്റ​വും ശാ​ന്തി​യും സ​മാ​ധാ​ന​വും നി​ല​നി​ല്‍​ക്കു​ന്ന ല​ക്ഷ​ദ്വീ​പി​ല്‍ കു​ത്ത​ക​ക​ള്‍​ക്ക് പ​ര​വ​താ​നി വി​രി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം ന​ട​ത്തു​ന്ന ല​ക്ഷ​ദ്വീ​പ് സം​ര​ക്ഷ​ണ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ പ്ര​തി​ഷേ​ധ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ണ്ണൂ​ര്‍ ഹെ​ഡ് പോ​സ്‌​റ്റോ​ഫീ​സി​നു മു​ന്നി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പാ​ച്ചേ​നി.
ക​ണ്ണൂ​രി​ലെ അ​റ​യ്ക്ക​ല്‍ രാ​ജ​വം​ശ​വു​മാ​യി സാം​സ്‌​കാ​രി​ക​മാ​യും വാ​ണി​ജ്യ​പ​ര​മാ​യും ബ​ന്ധ​മു​ള്ള ല​ക്ഷ​ദ്വീ​പു​മാ​യി ജി​ല്ല​യ്ക്ക് അ​യ​ല്‍​വ​ക്ക ബ​ന്ധ​മു​ണ്ടെ​ന്നും ദ്വീ​പി​നെ അ​ശാ​ന്തി​യു​ടെ സ്ഥ​ല​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഇ​പ്പോ​ള്‍ മാ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ച​ട​ങ്ങി​ല്‍ കെ​പി​സി​സി നി​ര്‍​വാ​ഹ​ക​സ​മി​തി അം​ഗം കെ. ​പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്, കൂ​ക്കി​രി രാ​ഗേ​ഷ്, എം.​പി. രാ​ജേ​ഷ്, കെ.​അ​മ​ര്‍​നാ​ഥ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ജി​ല്ല​യി​ൽ വി​വി​ധ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തി.

Related posts

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിച്ചു.

Aswathi Kottiyoor

മുഴപ്പിലങ്ങാട്​ പൊ​ലീ​സ്​ സു​ര​ക്ഷ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വ​ർ​ധി​ക്കു​ന്നു.

Aswathi Kottiyoor

ജില്ലയില്‍ 478 പേര്‍ക്ക് കൂടി കൊവിഡ്, 420 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………….

Aswathi Kottiyoor
WordPress Image Lightbox