27.1 C
Iritty, IN
July 27, 2024
  • Home
  • kannur
  • വ​ന​വി​സ്തൃ​തി 33 ശ​ത​മാ​ന​മാ​യി വ​ര്‍​ധി​പ്പി​ക്കും: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍
kannur

വ​ന​വി​സ്തൃ​തി 33 ശ​ത​മാ​ന​മാ​യി വ​ര്‍​ധി​പ്പി​ക്കും: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍

ക​ണ്ണൂ​ർ: പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നും മ​നു​ഷ്യ​ന് ശു​ദ്ധ​ജ​ല​വും ശു​ദ്ധ​വാ​യു​വും ല​ഭ്യ​മാ​ക്കു​ന്ന​തി​നും വ​ന​ത്തെ വ​ര​മാ​യി കാ​ണു​ന്ന സ​മീ​പ​നം അ​നി​വാ​ര്യ​മാ​ണെ​ന്ന് വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍​ക്കും ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കാ​നു​ണ്ട്. നാ​ലു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ സം​സ്ഥാ​ന​ത്തി​ന്‍റെ വ​ന​വി​സ്തൃ​തി 33 ശ​ത​മാ​ന​മാ​യി വ​ര്‍​ധി​പ്പി​ക്കാ​ൻ നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വ​ന​മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ക​ണ്ണ​വം ആ​ദി​വാ​സി മേ​ഖ​ല​യി​ലെ കേ​ബി​ള്‍ ഇ​ന്‍റ​ര്‍​നെ​റ്റ് ക​ണ​ക്‌​ഷ​ന്‍, വി​വി​ധ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ വൃ​ക്ഷ​ത്തൈ ന​ടീ​ല്‍, വ​ന​മേ​ഖ​ല​യി​ലെ പു​ഴ​ക​ളി​ലെ മ​ത്സ്യ​ങ്ങ​ളു​ടെ ഭ​ക്ഷ്യ​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന പ​ദ്ധ​തി, അ​ഴീ​ക്കോ​ട് ചാ​ല്‍ ക​ട​ലോ​ര​ത്തെ ക​ണ്ട​ല്‍ വ​ന​വ​ത്ക​ര​ണം, പെ​രി​ങ്ങോം സി​ആ​ര്‍​പി​എ​ഫ് കാ​മ്പ​സി​ലെ സ്ഥാ​പ​ന​വ​ന​വ​ത്ക​ര​ണം എ​ന്നീ പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് ക​ണ്ണൂ​ർ ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യ​ത്. മ​ത്സ്യ​ങ്ങ​ള്‍​ക്ക് ഭ​ക്ഷ്യ​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന് പു​ഴ​യോ​ര​ങ്ങ​ളി​ല്‍ ആ​ല്‍​മ​ര​ങ്ങ​ളും മു​ള​ക​ളും വ​ച്ചു​പി​ടി​പ്പി​ക്കും. ക​ണ്ണ​വം റേ​ഞ്ചി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും തീ​ര​ശോ​ഷ​ണം സം​ഭ​വി​ക്കു​ന്ന തീ​ര​ങ്ങ​ളി​ലെ​യും ത്വ​രി​ത വ​ന​വ​ത്ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​ഴീ​ക്കോ​ട് ചാ​ലി​ല്‍ ക​ണ്ട​ല്‍ വ​ന​വ​ത്ക​ര​ണ​ത്തി​ന് തു​ട​ക്ക​മാ​കു​ന്ന​ത്.
ച​ട​ങ്ങി​ല്‍ കാ​സ​ര്‍​ഗോ​ഡ് മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കി​ലെ 54.695 ഹെ​ക്‌​ട​ര്‍ ക​ണ്ട​ല്‍ വ​ന​ങ്ങ​ളെ റി​സ​ര്‍​വ് വ​ന​മാ​യി മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. ത​ള​ങ്ക​ര വി​ല്ലേ​ജി​ലെ 21 ഹെ​ക്‌​ട​ര്‍, കോ​യി​പ്പാ​ടി വി​ല്ലേ​ജി​ലെ 12 ഹെ​ക്‌​ട​ര്‍, ആ​രി​ക്കാ​ടി വി​ല്ലേ​ജി​ലെ 22 ഹെ​ക്‌​ട​ര്‍ ക​ണ്ട​ല്‍​ക്കാ​ടു​ക​ളാ​ണ് റി​സ​ര്‍​വ് വ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. പ​ള്ള​ത്ത് ക​ണ്ട​ല്‍ ചെ​ടി​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്കും തു​ട​ക്ക​മാ​യി.

Related posts

സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം

Aswathi Kottiyoor

ക​ണ്ണൂ​ർ കേ​ര​ള​ത്തി​നു ന​ൽ​കി​യ​ത് മൂ​ന്ന് മു​ഖ്യ​ൻ​മാ​രെ​യും 21 മ​ന്ത്രി​മാ​രെ​യും

Aswathi Kottiyoor

ബ​ജ​റ്റി​ൽ നിയമസഭാ മണ്ഡലങ്ങൾക്ക്

Aswathi Kottiyoor
WordPress Image Lightbox