കണ്ണൂർ: ജില്ലയില്‍ ഇന്ന് 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ഫസ്റ്റ് ഡോസ് കൊവിഡ് വാക്സിനേഷനു വേണ്ടി 54 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. കൂടാതെ വെരിഫിക്കേഷന് കഴിഞ്ഞ് മുന്‍കൂട്ടി അപ്പോയിൻമെന്റ് ലഭിച്ച 18 – 44 വയസിലുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടര്‍ക്കും, ജോലി/പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നവര്‍ക്കുമായി ഫസ്റ്റ് ഡോസ് കോവിഡ് വാക്സിനേഷനു വേണ്ടി 23 കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്സിനാണ് നല്‍കുക.
previous post