23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • കർണ്ണാടകത്തിൽ നിന്ന് വീണ്ടും പച്ചക്കറി വണ്ടിയിൽ മദ്യക്കടത്ത് തിങ്കളാഴ്ച പിടികൂടിയത് 75 ലിറ്റർ മദ്യം രണ്ടുപേർ അറസ്റ്റിൽ………
Iritty

കർണ്ണാടകത്തിൽ നിന്ന് വീണ്ടും പച്ചക്കറി വണ്ടിയിൽ മദ്യക്കടത്ത് തിങ്കളാഴ്ച പിടികൂടിയത് 75 ലിറ്റർ മദ്യം രണ്ടുപേർ അറസ്റ്റിൽ………

ഇരിട്ടി : കർണാടകത്തിൽ നിന്നും മാക്കൂട്ടം വഴി മദ്യക്കടത്ത് തുടരുന്നു. പച്ചക്കറി വണ്ടിയിൽ കടത്തുകയായിരുന്ന 75 ലിറ്റർ മദ്യമാണ് തിങ്കളാഴ്ച ഇരിട്ടി പോലീസ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ടു രണ്ടുപേർ അറസ്റ്റിലായി. പാനൂർ പൊയിലൂർ സ്വദേശികളായ വി. വി. ഷിബിൻ, പുത്തൻ പുരയ്ക്കൽ രാഗേഷ് എന്നിവരാണ് അറസ്റ്റിലായത്. പച്ചക്കറി വണ്ടിയിൽ ഹുൻസൂരിൽ നിന്നും ഒരു ലിറ്റർ കുപ്പികളിലായി കടത്തിയ 75 ലിറ്റർ കർണാടക മദ്യമാണ് പിടികൂടിയത്. ഇരിട്ടി പോലീസ് സ്റ്റേഷന് മുന്നിൽ വച്ചു നടത്തിയ വാഹന പരിശോധനയിലാണ് പച്ചക്കറി കയറ്റി വരികയായിരുന്ന വണ്ടിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ മദ്യം കണ്ടെത്തിയത്. ഇരിട്ടി സിഐ എം ബി രാജേഷ്, എസ് ഐ അബ്ബാസലി, ഗ്രേഡ് എസ് ഐ മനോജ്, എ എസ് ഐ മനോഹരൻ, പോലീസ് ഉദ്ദോഗസ്ഥരായ മുഹമ്മദ് റഷീദ് ,സൗമ്യ, സജീവൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.
ലോക്ക് ഡൗണിനു ശേഷം ഇത് നാലാം തവണയാണ് ഇരിട്ടി പോലീസ് കർണ്ണാടകത്തിൽ നിന്നും കടത്തിയ മദ്യം പിടികൂടുന്നത് .

Related posts

ഷുഹൈബ് അനുസ്മരണത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചനയും അര്‍ബുദ രോഗികള്‍ക്കായുള്ള ഭക്ഷ്യ കിറ്റ് വിതരണവും നടത്തി……

Aswathi Kottiyoor

ക​ണ്ടെ​യ്ന​ർ ചെ​ക്ക് പോ​സ്റ്റ് സ്ഥി​രം സം​വി​ധാ​ന​മാ​ക്കി കർണാടക

Aswathi Kottiyoor

കൊട്ടിയൂരിൽ തിരുവാതിര ചതുശ്ശതവും തൃക്കൂർ അരിയളവും

Aswathi Kottiyoor
WordPress Image Lightbox