23.6 C
Iritty, IN
July 6, 2024
  • Home
  • Kochi
  • കൊച്ചി തുറമുഖത്ത് സീ പ്ലെയ്ന്‍ ബര്‍ത്ത് തുറന്നു………..
Kochi

കൊച്ചി തുറമുഖത്ത് സീ പ്ലെയ്ന്‍ ബര്‍ത്ത് തുറന്നു………..

കൊച്ചി:കൊച്ചി തുറമുഖത്ത് വികസനത്തിന്റെ പുതിയ ചുവടുവയ്‌പായി സീ പ്ലെയ്ൻ ബർത്ത് ആരംഭിച്ചു. ബർത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട്‌ സ്പൈസ് ജെറ്റിന്റെ സീ പ്ലെയ്ൻ തുറമുഖത്ത് നങ്കൂരമിട്ടു. ​ഗോവയിൽനിന്ന്‌ മാലിയിലേക്ക് പോകുന്ന വിമാനം ഇന്ധനം നിറയ്ക്കുന്നതിനായാണ് കൊച്ചി തുറമുഖത്ത് എത്തിയത്. 18ന് പകൽ 11.30ന് എത്തിയ വിമാനം 975 ലിറ്റർ ഏവിയേഷൻ ടർബയ്ൻ ഇന്ധനവും (എടിഎഫ്) അവശ്യസാധനങ്ങളും നിറച്ചശേഷം 12.45ന് തുറമുഖം വിട്ടു. ഇതേദിവസംതന്നെ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽനിന്ന്‌ ​ഗുജറാത്തിലെ ഹാസിറ തുറമുഖത്തേക്ക്‌ ബിപിസിഎലിന്റെ അക്രിലി​ക് ആസിഡ് കയറ്റി അയക്കുകയും ചെയ്തു. കൊച്ചി തുറമുഖത്തുനിന്ന്‌ ടാങ്ക് കണ്ടെയ്നർ അയക്കുന്നത് ആദ്യമായാണ്.

പ്രമുഖ ഇന്ത്യൻ തുറമുഖങ്ങളിൽ ആദ്യമായി എൽഎൻജി ബങ്കറിങ് ആരംഭിച്ച കൊച്ചി തുറമുഖം ഇതോടെ സീ പ്ലെയ്ൻ ബങ്കറിങ് ബിസിനസിലേക്കും കടന്നിരിക്കുകയാണെന്നും കര, വ്യോമ, ജല ​ഗതാ​ഗതസൗകര്യമുള്ള സംയോജിത ചരക്കുനീക്ക സേവന ദാതാക്കളായിരിക്കുകയാണെന്നും കൊച്ചി തുറമുഖ ട്രസ്റ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

Related posts

ഇന്ധനവില ഇന്നും കൂടി; 10 ദിവസത്തിനുള്ളിൽ വിലകൂടിയത് നാലാംതവണ………..

Aswathi Kottiyoor

ലക്ഷദ്വീപിൽ‌ സ്ഥിതി‌ അടിയന്തരാവസ്ഥയ്‌ക്ക്‌ സമാനം; ആരെയും എപ്പോൾ വേണമെങ്കിലും കസ്‌റ്റഡിയിലെടുക്കാം………..

Aswathi Kottiyoor

വിഷു–ഈസ്റ്റർ: ട്രെയിനിൽ സീറ്റില്ല, യാത്രാ ദുരിതത്തിൽ ബെംഗളൂരു മലയാളികൾ.

Aswathi Kottiyoor
WordPress Image Lightbox