ന്യൂഡൽഹി: 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവരെയും വാക്സിനേഷന് വിധേയമാക്കുന്നതിനുള്ള യജ്ഞത്തിന് മെയ് ഒന്നിന് തുടക്കമാകുമെന്ന് കേന്ദ്ര സർക്കാർ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. കോവിഡ് വ്യാപനം അതിഗുരുതരാവസ്ഥയിലെത്തിയ സാഹചര്യത്തിൽ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലാണ് 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകാൻ തീരുമാനിച്ചത്. സർക്കാറിന് കീഴിലെ കോവിഡ് സെന്‍ററുകളിൽ വാക്സിനേഷൻ സൗജന്യമായിരിക്കും. മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി കോവിന്‍ ആപ്പിലൂടെ വാക്സിനേഷനായി രജിസ്റ്റർ ചെയ്യേണ്ട വിധമാണ് ചുവടെ വിവരിക്കുന്നത്. കോവിൻ ഒൗദ്യോഗിക വെബ്ൈസറ്റായ https://www.cowin.gov.in/home റജിസ്റ്റർ ചെയ്യാം.