24.8 C
Iritty, IN
July 17, 2024
  • Home
  • Uncategorized
  • വഴിതെറ്റിയെത്തിയ വയോധികയെ പോലീസ് നാട്ടിലെത്തിച്ചു.
Uncategorized

വഴിതെറ്റിയെത്തിയ വയോധികയെ പോലീസ് നാട്ടിലെത്തിച്ചു.

വെള്ളിയാഴ്ച്ച ഉച്ചയോടെ ആയിരുന്നു പെരുമ്പുന്ന സ്വദേശി പുത്തൻപുരയിൽ ഡെയ്സിയുടെ വീട്ടിൽ വഴി തെറ്റിയെത്തിയത്. സംഭവ സമയത്ത് ഡെയ്സി കുടുംബവും വീട്ടിൽ ഉണ്ടായിരുന്നില്ല. അയൽവാസികളാണ് വീട്ടുമുറ്റത്തിരിക്കുന്ന വയോധികയെ ശ്രദ്ധയയിൽ പെട്ടത്. അവരെത്തെ അന്വേഷിച്ചപ്പോൾ പരസ്പര ബന്ധമില്ലാതെ ഇവർ സംസാരിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ വാർഡ് മെമ്പറെ വിവരം അറിയിച്ചു. വാർഡ് മെമ്പർ വി.എം. രഞ്ചുഷ ഇവിടെയെത്തുകയും പേരാവൂർ പോലീസിൽ വിവരമറിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി വയോധികയോട് കാര്യങ്ങൾ ചോദിച്ചെങ്കിലും പരസ്പര ബന്ധമില്ലാതെയാണ് അവരോടും പറഞ്ഞത്.
എന്തൊക്കെയോ പറയുന്ന കൂട്ടത്തിൽ മാലൂർ / രാജീവൻ എന്നെക്കെ പറഞ്ഞതോടെ പോലീസ് വയോധികയുടെ ചിത്രം പകർത്തി മാലൂർ പോലീസിന് കൈമാറി തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാലൂർ അരിങ്ങോട്ടുവയൽ സ്വദേശിയാണെന്ന് മനസിലായത്. ഓർമ്മക്കുറവുള്ള ഇവർ എങ്ങനെ ഇവിടെ എത്തിയെന്നറിയില്ല. ഒടുവിൽ പോലീസ് വാഹനത്തിൽ കയറ്റി ഇവരെ സുരക്ഷിതമായി വീട്ടിലെത്തിച്ചു.

Related posts

സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണി; കെ.ബി ഗണേഷ് കുമാര്‍ മന്ത്രിസഭയിലേക്ക്

Aswathi Kottiyoor

“ജലീലിന് ശബരിമലയിൽ എന്തുകാര്യം” എന്ന് ചോദിച്ച മുരളീധരനോട് “താങ്കൾക്കെന്താ മദീനത്ത് കാര്യം” എന്ന് ആരും ചോദിച്ചില്ല; കെ ടി ജലീൽ എംഎൽഎ

Aswathi Kottiyoor

വീൽ ചെയറിൽ ഇരിക്കുന്നവർക്ക് പരസഹായമില്ലാതെ എഴുന്നേറ്റ് നിൽക്കാം; ഐഐടി മദ്രാസ് ‘നിയോസ്റ്റാൻഡ്’ പുറത്തിറക്കി

Aswathi Kottiyoor
WordPress Image Lightbox