28.2 C
Iritty, IN
November 30, 2023
  • Home
  • Newdelhi
  • കോവിഡ് വ്യാപനം; സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ ഐസിഎസ്ഇയും പത്താംക്ലാസ് പരീക്ഷ റദ്ദാക്കി….
Newdelhi

കോവിഡ് വ്യാപനം; സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ ഐസിഎസ്ഇയും പത്താംക്ലാസ് പരീക്ഷ റദ്ദാക്കി….

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി ബോർഡ് അറിയിച്ചു. പത്താം ക്ലാസ് പരീക്ഷ മെയ് 5-നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രിൽ 8-നും ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാതാപിതാക്കളുടെയും വിദ്യാർഥികളുടെയും അഭ്യർത്ഥന പരിഗണിച്ച് 10,12 പരീക്ഷകൾ മാറ്റി വെച്ചിരുന്നു. ഇതിനുപിന്നാലെയാണ് പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ ബോർഡ് അറിയിച്ചത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ പിന്നീട് നടത്തും. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നേരത്തെ റദ്ദാക്കിയിരുന്നു.

Related posts

വിദേശ യാത്രക്കാർക്ക് കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിൽ ഇളവ് പ്രഖ്യാപിച്ചു…

Aswathi Kottiyoor

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ച നടപടി സുപ്രീംകോടതിയുടെ പരിഗണനയ്ക്ക്.

Aswathi Kottiyoor

രക്ഷാപ്രവർത്തനം; ഉക്രയ്‌നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച്‌ റഷ്യ.

Aswathi Kottiyoor
WordPress Image Lightbox