കണ്ണൂർ: പോളിംഗ് സ്റ്റേഷനുകളിലെ മാലിന്യങ്ങള്‍ നീക്കംചെയ്യുന്നതിനായി ഹരിത കര്‍മസേനാംഗങ്ങളെ നിയോഗിക്കും. ഹരിത കര്‍മസേന സജീവമല്ലാത്ത തദ്ദേശസ്ഥാപനങ്ങളില്‍ കുടുംബശ്രീ സിഡിഎസുമായി ബന്ധപ്പെട്ട് അനുയോജ്യരായവരെ കണ്ടെത്തി ചുമതല നല്‍കാനും സര്‍ക്കാര്‍ ഉത്തരവുണ്ട്. ഇവര്‍ക്ക് വേതനമായി 750 രൂപയും കോവിഡ് സുരക്ഷാസംവിധാനങ്ങളും അനുവദിക്കും. ഇതിനുള്ള ചെലവ് അതത് തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍നിന്ന് കണ്ടെത്തണം. ഇത്തരത്തില്‍ നിയോഗിക്കുന്നവര്‍ക്ക് ഗ്ലൗസ്, മാസ്ക്, പിപിഇ കിറ്റ് തുടങ്ങിയ കോവിഡ് മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്കുവാന് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.