23.6 C
Iritty, IN
October 3, 2023
  • Home
  • kannur
  • ബെംഗളൂരുവിൽ ട്രെയിനിൽനിന്ന് വീണ് ഇരിട്ടി സ്വദേശിയായ യുവാവ് മരിച്ചു
kannur

ബെംഗളൂരുവിൽ ട്രെയിനിൽനിന്ന് വീണ് ഇരിട്ടി സ്വദേശിയായ യുവാവ് മരിച്ചു


തീവണ്ടിയില്‍ നിന്ന് വീണ് യുവാവ് മരിച്ചു. ഉളിയില്‍ സ്വദേശി താഴെപുരയില്‍ ഹുസൈനിന്റെ മകന്‍ സിദ്ദീഖ് (23) ആണ് പുലര്‍ച്ചെ യശ്വന്തപുരം കണ്ണൂര്‍ എക്‌സ്പ്രസ്സില്‍ നിന്നും വീണ് മരിച്ചത്.

നാട്ടില്‍നിന്നും ബഗ്ലൂരിലേക്ക് പോകുകയായിരുന്ന സിദ്ദീഖ് ഇന്ന് പുലര്‍ച്ചെ യശ്വന്തപുരം കണ്ണൂര്‍ എക്‌സ്പ്രസ്സ് തീവണ്ടിയില്‍ നിന്നും വീഴുകയായിരുന്നു.. പുലര്‍ച്ചെ 5.50ന് തീവണ്ടി കര്‍മ്മല്‍രാം സ്റ്റേഷനില്‍നിന്നും നീങ്ങിതുടങ്ങിയപ്പോള്‍ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.

ഹുസൈന്‍ മറിയം ദമ്പതികളുടെ മകനാണ്, ഉനൈസ്,സീനത്ത്,രഹന എന്നിവര്‍ സഹോദരങ്ങളാണ്. ബൈപ്പനഹളളി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം സി.വി രാമന്‍ നഗര്‍ ആശുപത്രിയിലേക്ക് മാറ്റി ബന്ധുക്കള്‍ എത്തി. പോസ്റ്റമോട്ടം നടത്തി സ്വദേശത്തേക്ക് കൊണ്ടുവരും.

Related posts

ക്ലാസ് മുറികളിലേക്ക് സൗരവെെദ്യുതി

𝓐𝓷𝓾 𝓴 𝓳

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ഫയലിങ് ഷീറ്റുകൾക്ക്‌ ക്ഷാമം ആധാരം രജിസ്‌ട്രേഷൻ പ്രതിസന്ധിയിൽ

WordPress Image Lightbox