കണ്ണൂർ: നഗരത്തിലെ ഗതാഗതക്കുരുക്കിന് കാരണമായ അലക്ഷ്യവും അനധികൃതവുമായ പാർക്കിങ്ങിന് അറുതി വരുത്തുന്നതിന്റെ ഭാഗമായി കോർപറേഷൻ നേതൃത്വത്തിൽ പേ പാർക്കിംഗ് സംവിധാനം ഒരുങ്ങുന്നു.
കോർപറേഷന്റേയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള ഒന്പത് സ്ഥലങ്ങളിലാണ് നിശ്ചിത ഫീസ് ഈടാക്കി പാർക്കിംഗ് സംവിധാനം ഒരുങ്ങുന്നത്.തെക്കി ബസാറിലെ അശോക മൈതാനം, ആറാട്ട് റോഡിലെ പഴയ മത്സ്യമാർക്കറ്റ്, താളിക്കാവ്, പയ്യാമ്പലം, കവിത തീയേറ്ററിന് സമീപം, വുഡ്സ് ലാൻഡ് ലോഡ്ജ് പരിസരം, പിള്ളയാർ കോവിലിനു സമീപം, താണ ആനയിടുക്ക് റോഡ്, തളാപ്പ് എൻകെബിടി പരിസരം എന്നിവിടങ്ങളിലാണ് പാർക്കിംഗ് സംവിധാനം ഒരുക്കുന്നത്. മാർച്ച് പത്തിന് സംവിധാനം നിലവിൽ വരും.