23.6 C
Iritty, IN
November 2, 2024
  • Home
  • Uncategorized
  • നാണക്കേട് ഭയന്ന് പീഡനത്തിനിരയായ 14കാരിക്ക് ചികിത്സ നൽകിയില്ല, 14ാം ദിനം രക്തംവാർന്ന് പെൺകുട്ടി മരിച്ചു
Uncategorized

നാണക്കേട് ഭയന്ന് പീഡനത്തിനിരയായ 14കാരിക്ക് ചികിത്സ നൽകിയില്ല, 14ാം ദിനം രക്തംവാർന്ന് പെൺകുട്ടി മരിച്ചു


ബറേലി: ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായ 14കാരിക്ക് ചികിത്സ നൽകാൻ മടിച്ച് ബന്ധുക്കൾ. രക്തം വാർന്ന് 14 ദിവസത്തിന് ശേഷം പെൺകുട്ടി മരണത്തിന് കീഴടങ്ങി. സെപ്തംബർ 20നാണ് ലഖിംപൂർ ഖേരിയിൽ വച്ച് പെൺകുട്ടിയെ 20 കാരൻ ക്രൂരമായി പീഡിപ്പിച്ചത്. അതിക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിക്ക് ചികിത്സ നൽകാനോ സംഭവം പൊലീസിൽ അറിയിക്കാനോ വീട്ടുകാർ തയ്യാറായില്ല.

നാട്ടുകാരുടെ പരിഹാസം ഭയന്ന് 11 ദിവസമാണ് പെൺകുട്ടിക്ക് കുടുംബം ചികിത്സ നിഷേധിച്ചത്. ഒടുവിൽ അവശനിലയിലായ പെൺകുട്ടിയെ ഒക്ടോബർ 1നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 1ന് തന്നെ പൊലീസ് കേസ് എടുക്കുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകളാണ് 20കാരനയ അർഷാദ് അലിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ബന്ധുവീട്ടിൽ പോയി തനിച്ച് മടങ്ങിവരുമ്പോൾ യുവാവ് കത്തിചൂണ്ടി 14കാരിയെ പീഡിപ്പിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടി രാത്രിയോടെ വീട്ടിലെത്തി വീട്ടുകാരോട് സംഭവിച്ചത് വ്യക്തമാക്കി. എന്നാൽ ആക്രമിച്ചയാൾ ഒരേ ഗ്രാമത്തിൽ തന്നെ താമസിക്കുന്നതിനാൽ പെൺകുട്ടി യുടെ കുടുംബം സംഭവം മൂടി വയ്ക്കുകയായിരുന്നു. പരിക്കുകൾ വീട്ടുകാർ തന്നെ ചികിത്സിച്ചെങ്കിലും രക്തസ്രാവം തുടർന്ന് കുട്ടി അവശ നിലയിലാവുകയായിരുന്നു. ഇതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇന്നലെ രാവിലെ ആശുപത്രിയിൽ വച്ച് പെൺകുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related posts

മാനന്തവാടിയിൽ 10 ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍, നിരീക്ഷണം ശക്തമാക്കി എക്സൈസ്

Aswathi Kottiyoor

മെട്രോയിൽ കയറാനെത്തിയ കർഷകനെ വസ്ത്രത്തിന്റെ പേരിൽ തടഞ്ഞു; ജീവനക്കാരനെ പിരിച്ചുവിട്ടു

Aswathi Kottiyoor

സൗദി അറേബ്യയിൽ സമഗ്ര കാർഷിക സർവേ ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox