25.9 C
Iritty, IN
July 23, 2024
  • Home
  • Kelakam
  • കർഷകവിരുദ്ധ നയങ്ങൾക്കെതിരേ വിത്ത്‌ സത്യാഗ്രഹ യാത്ര ഇ​ന്നു​മു​ത​ൽ
Kelakam

കർഷകവിരുദ്ധ നയങ്ങൾക്കെതിരേ വിത്ത്‌ സത്യാഗ്രഹ യാത്ര ഇ​ന്നു​മു​ത​ൽ

കേ​ള​കം: ഫെ​യ​ര്‍ ട്രേ​ഡ്‌ അ​ല​യ​ന്‍​സ്‌ കേ​ര​ള, സം​യു​ക്ത ക​ര്‍​ഷ​ക സ​മ​ര സ​മി​തി, ക​ര്‍​ഷ​ക സ​മ​ര ഐ​ക്യ​ദാ​ര്‍​ഢ്യ സ​മി​തി​ക​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ത്ത്‌ സ​ത്യ​ഗ്ര​ഹ യാ​ത്ര ന​ട​ത്തു​മെ​ന്ന്‌ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​ര്‍​ഷ​ക​വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ​യു​ള്ള സ​ര്‍​ഗാ​ത്മ​ക പ്ര​തി​ഷേ​ധ​മാ​യി വ​യ​നാ​ട്‌, ക​ണ്ണൂ​ര്‍, കാ​സ​ഗോ​ഡ് ജി​ല്ല​ക​ളി​ലൂ​ടെ​യാ​ണ് യാ​ത്ര. മാ​ര്‍​ച്ച്‌ ഇ​ന്ന് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ ബി​ഷ​പ് ഡോ. ​ജോ​സ​ഫ്‌ മാ​ര്‍ തോ​മ​സ്‌ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​റി​ന് വെ​ള്ള​രി​ക്കു​ണ്ടി​ല്‍ സ​മാ​പി​ക്കും.
യാ​ത്രാ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ ക​ര്‍​ഷ​ക ഐ​കൃ​ദാ​ര്‍​ഢ്യ സ​മി​തി അം​ഗ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ഷ​ക മ​ഹാ​പ​ഞ്ചാ​യ​ത്ത്‌ സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്തും. യാ​ത്ര​യു​ടെ സ്വീ​ക​ര​ണ സ്ഥ​ല​ങ്ങ​ളി​ല്‍ മു​ഴു​ദി​ന വി​ത്ത്‌ കൈ​മാ​റ്റ മേ​ള​ക​ള്‍, നാ​ട്ടു ച​ന്ത​ക​ൾ എ​ന്നി​വ​യു​മു​ണ്ട്.
പി.​ടി.​ജോ​ണ്‍, അ​ഡ്വ. വി​നോ​ദ്‌ പ​യ്യ​ട, അ​ഡ്വ.​ബി​നോ​യ്‌ തോ​മ​സ്‌, എ​ന്‍.​സു​ബ്ര​ഹ്മ​ണ്യ​ന്‍, അ​ഡ്വ. ഹ​രീ​ഷ്‌ വാ​സു​ദേ​വ​ന്‍, മാ​നു​വ​ല്‍ പ​ള്ളി​ക്കാ​മാ​ലി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പ്ര​സം​ഗി​ക്കും. യാ​ത്ര ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ങ്ങ​ൾ ഇ​വ​യാ​ണ്. മാ​ര്‍​ച്ച്‌ നാ​ലി​ന് 9.30ന് -​സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി, 1.30-പു​ല്‍​പ്പ​ള്ളി, അ​ഞ്ചി​ന്-​മാ​ന​ന്ത​വാ​ടി, മാ​ര്‍​ച്ച്‌ അ​ഞ്ച് 9.30ന്-​കേ​ള​കം, 12.30ന് -​പ​യ്യാ​വൂ​ര്‍ 3.30ന് -​ക​രു​വ​ന്‍​ചാ​ൽ. മാ​ര്‍​ച്ച്‌ ആ​റ് 11ന്- ​പ​യ്യ​ന്നൂ​ര്‍, ര​ണ്ടി​ന് -ചെ​റു​പു​ഴ, നാ​ലി​ന് വെ​ള്ള​രി​ക്കു​ണ്ട്‌.
ഫെ​യ​ര്‍ ട്രേ​ഡ്‌ അ​ല​യ​ന്‍​സ്‌ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ വ​ര്‍​ഷ​വും സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന വി​ത്തു​ത്സ​വം കോ​വി​ഡ്‌ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഈ ​വ​ര്‍​ഷം ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. വി​ത്തി​ന്‌ മേ​ലു​ള്ള പ​ര​മാ​ധി​കാ​രം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കേ​ണ്ട​തും വി​ത്ത്‌ സ്വ​രാ​ജ്‌ എ​ന്ന ആ​ശ​യ​ത്തെ ആ​വ​ര്‍​ത്തി​ച്ചു​റ​പ്പി​ക്കേ​ണ്ട​തു​മാ​യ സ​ന്ദ​ര്‍​ഭ​മാ​ണ്‌ രാ​ജ്യ​ത്തെ ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭം ഉ​യ​ര്‍​ത്തു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ തോ​മ​സ്‌ ക​ള​പ്പു​ര, വി.​ടി. ജോ​യി, ജോ​സ​ഫ് കൊ​ല്ല​ക​ര, ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

കേളകം ടൗണില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കന്‍ സേഫ്റ്റി കമ്മറ്റി തീരുമാനം.

Aswathi Kottiyoor

തലക്കാണി ഗവ.യു.പി സ്കൂളിൽ കെ.പി കേശവമേനോൻ അനുസ്മരണം സംഘടിപ്പിച്ചു

Aswathi Kottiyoor

സപ്തദിന ക്യാമ്പ് സമാപിച്ചു.

Aswathi Kottiyoor
WordPress Image Lightbox