23.8 C
Iritty, IN
October 5, 2024
  • Home
  • kannur
  • ഗ്ര​ന്ഥാ​ല​യ​ങ്ങ​ള്‍​ക്കും കാ​ലാ​നു​സൃ​ത മാ​റ്റം അ​നി​വാ​ര്യം: മു​ഖ്യ​മ​ന്ത്രി
kannur

ഗ്ര​ന്ഥാ​ല​യ​ങ്ങ​ള്‍​ക്കും കാ​ലാ​നു​സൃ​ത മാ​റ്റം അ​നി​വാ​ര്യം: മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ര്‍: കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റം എ​ല്ലാ മേ​ഖ​ല​ക​ളെ​യും പോ​ലെ ഗ്ര​ന്ഥാ​ല​യ​ങ്ങ​ള്‍​ക്കും അ​നി​വാ​ര്യ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക​ണ്ണൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വാ​യ​ന​ശാ​ല​ക​ള്‍ ഹൈ​ടെ​ക്ക് ആ​യ​തി​ന്‍റെ പ്ര​ഖ്യാ​പ​നം ന​ട​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. പ​ഴ​യ​കാ​ല​ത്തെ പോ​ലെ​യു​ള്ള പു​സ്ത​ക​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് രീ​തി മാ​റി. വാ​യ​ന​ക്കാ​ര​ന്‍റെ അ​രി​കി​ലേ​ക്ക് പു​സ്ത​ക​ങ്ങ​ള്‍ എ​ത്തു​ക​യാ​ണ്. ക​ലാ​സ്വാ​ദ​ന​വും ആ​ശ​യ​വി​നി​മ​യ​വും വി​ര​ല്‍​ത്തു​മ്പി​ല്‍ എ​ത്തു​മ്പോ​ള്‍ ആ ​മാ​റ്റം ലൈ​ബ്ര​റി​ക​ള്‍​ക്ക് ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​നാ​വി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.
മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി​യു​ടെ എം​എ​ല്‍​എ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് 37 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ക​ണ്ണൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 51 വാ​യ​ന​ശാ​ല​ക​ള്‍ ഹൈ​ടെ​ക്ക് ആ​യി മാ​റ്റി​യ​ത്.
മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം എം.​കെ ര​മേ​ഷ് കു​മാ​ര്‍, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി പി.​കെ. വി​ജ​യ​ന്‍, ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എം. ​ബാ​ല​ന്‍, കെ. ​സ​ജീ​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

സ്ത്രീകളുടെ പരാതി കേള്‍ക്കാന്‍ യുവജന കമ്മീഷന്‍

Aswathi Kottiyoor

സൗ​ജ​ന്യ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

സാമൂഹ്യ പ്രവർത്തക ദിനത്തിൽ ആർട്ടിസ്റ്റ് ശശികലയെ ആദരിച്ചു

Aswathi Kottiyoor
WordPress Image Lightbox