23.8 C
Iritty, IN
October 5, 2024
  • Home
  • kannur
  • ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റു​ക​ൾ അ​ട​ച്ചി​ട്ടു
kannur

ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റു​ക​ൾ അ​ട​ച്ചി​ട്ടു

ക​ണ്ണൂ​ർ: അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റു​ക​ൾ അ​ട​ച്ചി​ട്ടു.
അ​സ്ഥി​രോ​ഗം, ഇ​എ​ൻ​ടി വി​ഭാ​ഗം ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റു​ക​ളാ​ണ് ഇ​ന്ന​ലെ​മു​ത​ൽ അ​ട​ച്ചി​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തി​യേ​റ്റ​റു​ക​ളി​ൽ​നി​ന്നു സാ​ന്പി​ൾ ശേ​ഖ​രി​ച്ച് പ​തി​വു​പോ​ലെ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച് ല​ഭി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് അ​ണു​ബാ​ധ​യു​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ത് ശ​രി​യാ​ക്കി വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച് റി​പ്പോ​ർ​ട്ട് നെ​ഗ​റ്റീ​വാ​യി വ​ര​ണ​മെ​ങ്കി​ൽ ഇ​നി ഒ​രാ​ഴ്ച​യോ​ളും കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.
അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​ൽ ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ചി​കി​ത്സ ല​ഭി​ക്കു​ന്ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി. ആ​ഴ്ച​യി​ൽ നാ​ലു ദി​വ​സ​മാ​ണ് മേ​ജ​ർ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തു​ന്ന​ത്.
ചെ​റി​യ ശ​സ്ത്ര​ക്രി​യ​ക​ൾ മി​ക്ക ദി​വ​സ​ങ്ങ​ളി​ലു​മു​ണ്ടാ​കും. ഒ​രു മാ​സം ശ​രാ​ശ​രി 200 ഓ​ളം മേ​ജ​ർ ശ​സ്ത്ര​ക്രി​യ​ക​ളു​ണ്ടാ​കും. ര​ണ്ടു ദി​വ​സ​മാ​ണ് ഇ​എ​ൻ​ടി വി​ഭാ​ഗ​ത്തി​ലെ ശ​സ്ത്ര​ക്രി​യ​ക​ൾ. ഇ​ത്ര​യും കൂ​ടു​ത​ൽ ജോ​ലി​ഭാ​ര​മു​ള്ള തി​യേ​റ്റ​റു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ത്ത​താ​ണ് പ്ര​ധാ​ന പ്ര​ശ്നം. ജീ​വ​ന​ക്കാ​ർ കു​റ​യു​ന്ന​ത് തി​യേ​റ്റ​റി​ന്‍റെ ശു​ചീ​ക​ര​ണ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.
ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്തി​രി​ക്കു​ന്ന രോ​ഗി​ക​ളെ ഇ​നി എ​ന്നു ശ​സ്ത്ര​ക്രി​യ ചെ​യ്യു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഡോ​ക്‌​ട​ർ​മാ​ർ.

Related posts

ഇ​ന്ന് 108 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കും

Aswathi Kottiyoor

കോ​വി​ഡ് അ​തി​ജീ​വ​ന​ത്തി​ൽ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി ത​ല​ശേ​രി അ​തി​രൂ​പ​ത

Aswathi Kottiyoor

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കണ്ണൂർ ജി​ല്ല​യി​ല്‍ ആ​കെ 6,986 സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​ര്‍…………

Aswathi Kottiyoor
WordPress Image Lightbox