പൂളക്കുറ്റി: പൂളക്കുറ്റി -നെടുംപുറംചാൽ മേഖലയിലുണ്ടായ ഉരുള്‍പൊട്ടലിൽ നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുക , റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കണിച്ചാര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂളക്കുറ്റിയില്‍ സായാഹ്ന ധര്‍ണ നടത്തി.
സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കണിച്ചാർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ്, പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലറാത്ത്, മൈക്കിൾ , സി ജെ മാത്യു , ദാമോദരൻ തിട്ടയിൽ , പാൽ ഗോപാലൻ, കണിച്ചാർ പഞ്ചായത്ത് അംഗങ്ങളായ ജോജൻ ഇടതാഴെയിൽ , ലിസമ്മ മംഗലത്ത് ,സുനി ജസ്റ്റിൻ , സുരേഖ സജി ,ജിഷ സജി എന്നിവർ പ്രസംഗിച്ചു.
previous post