29.1 C
Iritty, IN
September 21, 2024
  • Home
  • Uncategorized
  • ചെക്കിൽ വ്യാജ ഒപ്പിട്ട് ആരുമറിയാതെ 28 ലക്ഷം തട്ടിയെടുത്ത് ഒളിവിൽ പോയി; എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ അറസ്റ്റ്
Uncategorized

ചെക്കിൽ വ്യാജ ഒപ്പിട്ട് ആരുമറിയാതെ 28 ലക്ഷം തട്ടിയെടുത്ത് ഒളിവിൽ പോയി; എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ അറസ്റ്റ്


ആലപ്പുഴ: ആലപ്പുഴ രാമവർമ്മ ക്ലബിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 28 ലക്ഷത്തിലധികം രൂപ തട്ടിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയില്‍. ചെക്കിൽ വ്യാജ ഒപ്പിട്ട് 28 ലക്ഷത്തിലധികം രൂപ തട്ടിച്ച കേസിലാണ് നടപടി. രാമവർമ്മ ക്ലബ് മുൻ അക്കൗണ്ടന്റ് വടക്കനാര്യാട് കുട്ടനാടൻ പറമ്പിൽ കെ.എസ് ജീവൻകുമാർ പിടിയിലായി. ഒരു വർഷത്തോളമായി ഒളിവിലായിരുന്ന ഇയാൾക്ക് വേണ്ടി പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് പ്രതി പിടിയിലായത്. രാമവർമ്മ ക്ലബിൽ 2007 മുതൽ 2015 വരെ അക്കൗണ്ട്സ് അസിസ്റ്റന്റായും, തുടർന്ന് 2022 വരെ അക്കൗണ്ടന്റായും പ്രതി പ്രവർത്തിച്ചിരുന്നു. ഇക്കാലയളവിലാണ് ക്ലബിന് ആലപ്പുഴ ധനലക്ഷ്മി ബാങ്കിന്റെ ആലപ്പുഴ ബ്രാഞ്ചിൽ ഉണ്ടായിരുന്ന വിവിധ അക്കൗണ്ടുകളിൽ നിന്ന് ഭാരവാഹികളുടെ വ്യാജ ഒപ്പ് പതിച്ച് 28,30,188 രൂപ മാറ്റിയത്. പിന്നീട് ഇത് സംബന്ധിച്ച് ആലപ്പുഴ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

‘തൃശൂർ തരും എന്നാണ് ഉറച്ച വിശ്വാസം, കേരളത്തിൽ മാറ്റമുണ്ടാകും, യുവാക്കളുടെ പ്രതികരണം പ്രതീക്ഷ നൽകുന്നുണ്ട്’

Aswathi Kottiyoor

അങ്കമാലിയിൽ ബോംബ് ഭീഷണി: നഗരസഭാ കാര്യാലയത്തിൽ പൊലീസ് പരിശോധന

Aswathi Kottiyoor

സിഎഎ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കം , എന്തുവിലകൊടുത്തും ചെറുത്തു തോല്പിക്കും- വി ഡി സതീശൻ

Aswathi Kottiyoor
WordPress Image Lightbox