• Home
  • Uncategorized
  • അങ്കമാലിയിൽ ബോംബ് ഭീഷണി: നഗരസഭാ കാര്യാലയത്തിൽ പൊലീസ് പരിശോധന
Uncategorized

അങ്കമാലിയിൽ ബോംബ് ഭീഷണി: നഗരസഭാ കാര്യാലയത്തിൽ പൊലീസ് പരിശോധന

കൊച്ചി: അങ്കമാലി നഗരസഭ കാര്യാലയത്തിന് നേരെ ബോംബ് ഭീഷണി. സ്ഥലത്ത് പോലീസ് പരിശോധന ആരംഭിച്ചു. ഇന്ന് രാവിലെയാണ് നഗരസഭാ കാര്യാലയത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഫോൺ സന്ദേശം ലഭിച്ചത്. പിന്നാലെ പൊലീസിൻ്റെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും അടക്കമെത്തി പരിശോധന നടത്തുകയായിരുന്നു. ഫോൺ സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Related posts

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് ആലത്തൂർ മണ്ഡലത്തിൽ രമ്യാഹരിദാസിനായി ചുവരെഴുത്ത്.

Aswathi Kottiyoor

വയനാട് വളർത്തു മൃഗങ്ങളെ കൊന്ന കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കയറിയില്ല

Aswathi Kottiyoor

ഇരിട്ടി പിഡബ്ല്യുഡി റസ്റ്റ് ഹൗസിനു .ലോറിയും സ്ക്കൂട്ടിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

Aswathi Kottiyoor
WordPress Image Lightbox