24.4 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • നവജാത ശിശുവിനെ കൊലപ്പെടുത്തിയതായി പരാതി; പരാതിക്കാരി നേപ്പാൾ സ്വദേശിനിയാണ്; ഭർത്താവും ഭർതൃമാതാവും പിതാവും കസ്റ്റഡിയിൽ
Uncategorized

നവജാത ശിശുവിനെ കൊലപ്പെടുത്തിയതായി പരാതി; പരാതിക്കാരി നേപ്പാൾ സ്വദേശിനിയാണ്; ഭർത്താവും ഭർതൃമാതാവും പിതാവും കസ്റ്റഡിയിൽ


കൽപ്പറ്റ: കൽപ്പറ്റ പള്ളിത്താഴെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ നേപ്പാൾ സ്വദേശിനിയുടെ നവജാത ശിശുവിനെ ഭർതൃമാതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം രഹസ്യമായി മാറ്റിയതായി പരാതി. ഏഴ് മാസം ഗർഭിണിയായിരുന്ന യുവതിക്ക് ഗർഭഛിദ്രം നടത്തുന്നതിനായി ഏതോ മരുന്ന് നൽകിയതായും തുടർന്ന് യുവതി ആൺകുഞ്ഞിന് ജന്മം നൽകിയതായും ഈ കുഞ്ഞിനെ കൊലപ്പെടുത്തിയെന്നുമാണ് പരാതി. 2024 മെയ് മാസമാണ് സംഭവം. ഈ കൃത്യത്തിന് ഭർത്താവും, ഭർതൃപിതാവും ഒത്താശ നൽകിയതായും പരാതിയുണ്ട്. ഇതിനെ തുടർന്ന് കേസെടുത്ത കൽപ്പറ്റ പോലീസ് കുറ്റാരോപിതരായ മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു. പോലീസ് ഇൻസ്പെക്ടർ എ യു ജയപ്രകാശിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. തുടരന്വേഷണം നടന്നു വരുന്നതായും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നതായും പോലീസ് വ്യക്തമാക്കി. സംഭവ ശേഷം നേപ്പാളിലേക്ക് പോയ യുവതി കഴിഞ്ഞ ദിവസമാണ് കൽപ്പറ്റയിൽ തിരിച്ചെത്തിയത്. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. സംഭവം നടന്ന് അഞ്ച് മാസത്തോളം കഴിഞ്ഞ് ലഭിച്ച പരാതി ആയതിനാൽ കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തൽ ഏറെ ശ്രമകരമായിരിക്കുമെന്നാണ് നിഗമനം.

Related posts

പേരാവൂർ : തെരു ക്ഷേത്രത്തിനു സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

Aswathi Kottiyoor

തൊടുപുഴയിൽ ചെയർമാന്‍റെ രാജിക്ക് പിന്നാലെ വൈസ് ചെയർമാനെതിരെ അവിശ്വാസ പ്രമേയവുമായി യുഡിഎഫ്

Aswathi Kottiyoor

കൂത്തുപറമ്പ് മെരുവമ്പായിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു മരണം; 7 പേർക്ക് പരിക്ക്*

Aswathi Kottiyoor
WordPress Image Lightbox