27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ‘ബൊലേറൊയെ ചേസ് ചെയ്ത് പൊലീസ്, വാഹനം വളഞ്ഞ് 5 പേരെ തടഞ്ഞു; ഫ്ലൈ ഓവറിൽ നിന്ന് ചാടിയ ഗ്യാങ്സ്റ്റർ മരിച്ചു
Uncategorized

‘ബൊലേറൊയെ ചേസ് ചെയ്ത് പൊലീസ്, വാഹനം വളഞ്ഞ് 5 പേരെ തടഞ്ഞു; ഫ്ലൈ ഓവറിൽ നിന്ന് ചാടിയ ഗ്യാങ്സ്റ്റർ മരിച്ചു


ദില്ലി: വാഹന പരിശോധനയ്ക്കിടെ പൊലീസിൽ നിന്നും രക്ഷപ്പെടാനായി ഫ്ലൈഓവറിന് മുകളിൽ നിന്നും താഴേക്ക് ചാടിയ ഗുണ്ടാ നേതാവിന് ദാരുണാന്ത്യം. ദില്ലിയിലെ ട്രാൻസ്-യമുന മേഖലയിലെ ഷഹ്ദാര മേൽപ്പാലത്തിൽ വെച്ചാണ് ഗ്യാങ്സ്റ്ററായ യുവാവ് താഴേക്ക് ചാടിയത്. ദില്ലിയിലെ ജയിലിൽ കഴിയുന്ന ഗുണ്ടാ സംഘവുമായി ബന്ധമുള്ള സോനു എന്നയാളാണ് പൊലീസിനെ വെട്ടിച്ച് പാലത്തിൽ നിന്നും ചാടിയത്. വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം.

ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാവ് ചേനു എന്ന് വിളിപ്പേരുള്ള ഇൻഫാന്‍റെ സംഘത്തിൽപ്പെട്ടയാളാണ് സോനുവെന്ന് പൊലീസ് പറഞ്ഞു. മഹീന്ദ്രയുടെ എസ് യുവി കാറായ ബൊലേറോയിൽ സോനുവും സംഘവും സഞ്ചരിക്കുന്നതിനിടെ പൊലീസ് ഇവരെ പിന്തുടരുകയായിരുന്നു. ഷഹ്ദാര മേൽപ്പാലത്തിൽവെച്ച് പൊലീസ് സംഘം ബൊലേറോയ്ക്ക് മുന്നിൽ വട്ടം വെച്ച് സംഘത്തെ പിടികൂടി. സോനുവിനെ കൂടാതെ നാല് പേർ വാഹനത്തിലുണ്ടായിരുന്നു. പരിശോധനയ്ക്കിടെ സോനു പൊലീസിനെ വെട്ടിച്ച് ഫ്ലൈ ഓവറിൽ നിന്നും താഴേക്ക് എടുത്തു ചാടുകയായിരുന്നു.

താഴേക്ക് ചാടുന്നതിനിടെ സമീപത്തെ മരക്കൊമ്പിൽ പിടികിട്ടിയെങ്കിലും കമ്പ് പൊട്ടി ഇയാൾ റോഡിലേക്ക് വിഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സോനുവിനെ ഉടനെ തന്നെ ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചെഹ്കിലും ചികിത്സയിലിരിക്കെ ഇന്നലെ മരണപ്പെടുകയായിരുന്നു. സോനുവിനെതിരെ ദില്ലിയിൽ വിവിധ സ്റ്റേഷനുകളിലായി പത്തോളം ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതി സഞ്ചരിച്ച വാഹനത്തിൽ നിന്നും വിദേശ നിർമ്മിത റിവോൾവർ, രണ്ട് പിസ്റ്റളുകൾ, മൂന്ന് നാടൻ തോക്കുകളും പൊലീസ് പിടികൂടി. വാഹനത്തിലുണ്ടായിരുന്ന അഫ്‌സർ, നദീം, ആബിദ്, ഷോയ്ബ് എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Related posts

സാമ്പത്തിക തർക്കത്തെ തുടർന്ന് അഗ്‌നിരക്ഷാ നിലയത്തിൽ സേനാംഗങ്ങൾ തമ്മിൽ വാക്കേറ്റവും കത്തിവീശലും.

Aswathi Kottiyoor

ഗുജറാത്തില്‍ ഫാക്ടറിയില്‍ സ്ഫോടനം; ആറ് തൊഴിലാളികള്‍ മരിച്ചു;

Aswathi Kottiyoor

സ്വതന്ത്ര്യദിനാഘോഷ ലഹരിയിൽ ഇന്ത്യ, പ്രധാനമന്ത്രി രാവിലെ ചെങ്കോട്ടയിൽ പതാക ഉയർത്തും; കനത്ത ജാഗ്രതയിൽ രാജ്യം

Aswathi Kottiyoor
WordPress Image Lightbox