28.1 C
Iritty, IN
May 7, 2024
  • Home
  • kannur
  • വിദ്യാർഥിനി ബസിൽനിന്ന് വീണു പരിക്കേറ്റ സംഭവം: സ്കൂൾ ബസ് ഡ്രൈവർക്കെതിരെ കേസ്
kannur

വിദ്യാർഥിനി ബസിൽനിന്ന് വീണു പരിക്കേറ്റ സംഭവം: സ്കൂൾ ബസ് ഡ്രൈവർക്കെതിരെ കേസ്

ഇ​രി​ട്ടി: ആ​റ​ളം ഫാം ​സ്കൂ​ൾ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ബ​സി​ൽ​നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സ്. ബ്ലോ​ക്ക് 11ലെ ​താ​മ​സ​ക്കാ​ര​നാ​യ സു​കു​മാ​ര​ന്റെ മ​ക​ൾ ദി​വ്യ (11)യാ​ണ് സ്കൂ​ൾ ബ​സി​ൽ നി​ന്നും വീ​ണ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പീ​ഡി​യാ​ട്രി​ക് ഐ.​സി.​യു​വി​ൽ ക​ഴി​യു​ന്ന​ത്.ഒ​മ്പ​തി​ന് വൈ​കീ​ട്ട് 4.30 ഓ​ടെ​യാ​ണ് സം​ഭ​വം. സ്കൂ​ൾ ബ​സി​ൽ വീ​ട്ടി​ലേ​ക്ക് വ​ന്ന​കു​ട്ടി ബ്ലോ​ക്ക് 11ലെ ​വീ​ടി​ന​ടു​ത്ത് ബ​സി​ൽ നി​ന്നും ഇ​റ​ങ്ങു​മ്പോ​ൾ പാ​വാ​ട ബ​സി​ന്റെ ഡോ​റി​ൽ ഉ​ട​ക്കി​വീ​ണാ​ണ്‌ അ​പ​ക​ടം ന​ട​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഡ്രൈ​വ​റു​ടെ​യും സ​ഹാ​യി​യു​ടെ​യും ശ്ര​ദ്ധ​ക്കു​റ​വാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നും പ​റ​യു​ന്നു​ണ്ട്.

കു​ട്ടി ഇ​റ​ങ്ങി ക​ഴി​യു​ന്ന​തി​നു മു​മ്പ് ഡോ​ർ അ​ട​ഞ്ഞ​പ്പോ​ൾ പാ​വാ​ട ഡോ​റി​ൽ കു​ടു​ങ്ങി​യ കു​ട്ടി​യു​ടെ കാ​ലി​ൽ ബ​സ് ക​യ​റു​കയാ​യി​രു​ന്നു. കു​ട്ടി വീ​ണ വി​വ​രം അ​റി​യാ​തെ ഡ്രൈ​വ​ർ വ​ണ്ടി​യെ​ടു​ത്തു. കു​ട്ടി​യേ​യും വ​ലി​ച്ചു​കൊ​ണ്ട് ബ​സ് മു​ന്നോ​ട്ടു പോ​യ​താ​ണ് പ​രി​ക്ക് ഗു​രു​ത​ര​മാ​കാ​ൻ കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ചൊ​വ്വാ​ഴ്ച പ്ലാ​സ്റ്റി​ക് സ​ർ​ജ​റി​ക്ക് വി​ധേ​യ​മാ​ക്കി. കു​ട്ടി​യു​ടെ പി​താ​വി​ന്റെ പ​രാ​തി പ്ര​കാ​രം ആ​റ​ളം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

പണപ്പെരുപ്പ നിരക്കുകള്‍ വരാനിരിക്കെ വിപണിയില്‍ നേട്ടമില്ലാതെ തുടക്കം.

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 720 പേര്‍ക്ക് കൂടി കൊവിഡ് ; 694 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട; 11കിലോ കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് എക്സൈസ് പിടിയിൽ.

Aswathi Kottiyoor
WordPress Image Lightbox