• Home
  • Kerala
  • ത​ല​ശ്ശേ​രി സ​ഹ​ക​ര​ണ ആശുപത്രിയിലെ മാല കവർച്ച: തമിഴ് നാടോടികൾ അറസ്റ്റിൽ
Kerala

ത​ല​ശ്ശേ​രി സ​ഹ​ക​ര​ണ ആശുപത്രിയിലെ മാല കവർച്ച: തമിഴ് നാടോടികൾ അറസ്റ്റിൽ

വീ​ന​സ് ക​വ​ല​യി​ലെ ത​ല​ശ്ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് കു​ഞ്ഞി​ന്റെ മാ​ല ക​വ​ർ​ന്ന് ര​ക്ഷ​പ്പെ​ട്ട ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു യു​വ​തി​ക​ൾ അ​റ​സ്റ്റി​ൽ. എ​റ​ണാ​കു​ളം ജ​യി​ലി​ൽ ത​ട​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​രെ പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്. കോ​യ​മ്പ​ത്തൂ​ർ കി​നാ​ത്തി​ക്ക​ട​വി​ലെ മ​ണി​യു​ടെ ഭാ​ര്യ പു​നി​ത (27), ഇ​തേ ഗ​ല്ലി​യി​ലെ റാ​മി​ന്റെ ഭാ​ര്യ ഗീ​ത (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ​ക്കെ​തി​രെ ത​ല​ശ്ശേ​രി പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.കോ​ട​തി അ​നു​മ​തി​യോ​ടെ ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ത​ല​ശ്ശേ​രി പൊ​ലീ​സ് സം​ഭ​വം ന​ട​ന്ന സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. ര​ണ്ടു മാ​സം മു​മ്പാ​ണ് കേ​സി​നാ​ധാ​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ മാ​താ​വി​നൊ​പ്പം ചി​കി​ത്സ​ക്കെ​ത്തി​യ കു​ഞ്ഞി​ന്റെ ക​ഴു​ത്തി​ൽ​നി​ന്ന് ഒ​രു പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന സം​ഭ​വ​ത്തി​ലാ​ണ് ര​ണ്ടു പേ​രും ഉ​ൾ​പ്പെ​ട്ട​താ​യി തി​രി​ച്ച​റി​ഞ്ഞ​ത്. കേ​സ​ന്വേ​ഷ​ണ​ത്തി​നി​ടെ ഇ​വ​രെ എ​റ​ണാ​കു​ളം സ​ബ് ജ​യി​ലി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ​മാ​ന​മാ​യ മ​റ്റു കേ​സി​ലാ​ണ് ഇ​വ​ർ ജ​യി​ലി​ലാ​യ​ത്.ത​മി​ഴ് നാ​ടോ​ടി​ക​ളാ​യ ഗീ​ത​യും പു​നി​ത​യും തി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ലും ബ​സു​ക​ളി​ലും ക​യ​റി സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്കു​ന്ന​തി​ൽ വി​ദ​ഗ്ധ​രാ​ണ്. സ്ഥി​രം കു​റ്റ​വാ​ളി​ക​ളാ​യ ഇ​രു​വ​രു​ടെ​യും പേ​രി​ൽ വി​വി​ധ ജി​ല്ല​ക​ളി​ലെ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ളു​ണ്ട്.

ത​ല​ശ്ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. എ​സ്.​ഐ അ​രു​ൺ കു​മാ​റി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. ചോ​ദ്യം ചെ​യ്യ​ലും തെ​ളി​വെ​ടു​പ്പും ക​ഴി​ഞ്ഞ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ഇ​രു​വ​രെ​യും എ​റ​ണാ​കു​ളം ജ​യി​ലി​ൽ തി​രി​ച്ചേ​ൽ​പി​ച്ചു.

Related posts

നബിദിനാഘോഷത്തിന്റെ ഭാഗമായി കാടുകള്‍ വെട്ടിതെളിച്ചു

Aswathi Kottiyoor

പ്ലസ് വൺ പ്രവേശനം: നേറ്റിവിറ്റി, ജാതി തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് മതി

Aswathi Kottiyoor

സംരംഭകരുടെ പരാതികൾക്ക്‌ ഉടൻ പരിഹാരം ; സമിതി നിലവിൽവന്നു

Aswathi Kottiyoor
WordPress Image Lightbox