23.9 C
Iritty, IN
September 23, 2023
  • Home
  • Kottiyoor
  • കൊട്ടിയൂർ എൻ.എസ് എസ് . കെ. യു .പി സ്ക്കൂളിൽ വായനാദിനവും , പി.എൻ.പണിക്കർ അനുസ്മരണവും നടത്തി.
Kottiyoor

കൊട്ടിയൂർ എൻ.എസ് എസ് . കെ. യു .പി സ്ക്കൂളിൽ വായനാദിനവും , പി.എൻ.പണിക്കർ അനുസ്മരണവും നടത്തി.

സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പി.എൻ.പണിക്കർ അനുസ്മരണവും വായനാ ദിനവും ആചരിച്ചു. ഹെഡ് മിസ്ട്രസ് സുമിത ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാരംഗം കൺവീനർ . ജിഷാറാണി മുഖ്യ പ്രഭാഷണം നടത്തി. പുസ്തക വൃക്ഷത്തിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് രാജീവൻ ചെയ്തു. കുട്ടികൾ ക്ലാസുകളിൽ നിർമ്മിച്ച ആൽബത്തിന്റെ പ്രകാശനം മാനേജ.കെ. സുനിൽകുമാർ നിർവഹിച്ചു. വിദ്യാർത്ഥികളായ അലന്റ് അഗസ്റ്റിൻ ബിജു, ശിൽപ റോസ് എന്നിവർ ആശംസ അർപിച്ചു. തുടർന്ന് വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. അധ്യാപകരായ ഉമ കെ.ബി, പ്രജിന പി.കെ, ബീന ടി.ഡി എന്നിവർ നേതൃത്വം നലകി.

Related posts

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ആകെ 160 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.

𝓐𝓷𝓾 𝓴 𝓳

പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; ആള്‍ക്കൂട്ടമര്‍ദനമെന്ന് പരാതി.

കൊട്ടിയൂർ പാലുകാച്ചി മല ഇക്കോ ടൂറിസം; ട്രക്കിങ് മാർച്ച് അവസാനത്തോടെ ആരംഭിക്കും

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox