34.7 C
Iritty, IN
May 17, 2024
  • Home
  • kannur
  • കണ്ണൂരിൽ കുട്ടിയെ വളഞ്ഞിട്ടാക്രമിച്ച് തെരുവുനായ്ക്കൾ; കടിച്ചെടുത്ത് കൊണ്ടുപോകാൻ ശ്രമം, ആഴത്തിൽ മുറിവ്
kannur

കണ്ണൂരിൽ കുട്ടിയെ വളഞ്ഞിട്ടാക്രമിച്ച് തെരുവുനായ്ക്കൾ; കടിച്ചെടുത്ത് കൊണ്ടുപോകാൻ ശ്രമം, ആഴത്തിൽ മുറിവ്

കണ്ണൂർ ∙ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ്‌‌ക്കൾ കുട്ടിയെ തെരുവുനായ്ക്കള്‍ ആക്രമിച്ചു. പാച്ചാക്കരയിലെ മൂന്നാം ക്ലാസ് വിദ്യാർഥി ജാൻവിയെ (9) ആണു നായ്ക്കൾ കടിച്ചു പരുക്കേൽപിച്ചത്. വീടിന്റെ മുറ്റത്തുനിന്ന് കളിക്കുകയായിരുന്ന കുട്ടിയെ നായ കടിച്ചെടുത്ത് കൊണ്ടുപോകാനുള്ള ശ്രമവും നടത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു. നിലത്തു വീണ കുട്ടിയെ മൂന്നു തെരുവുനായ്ക്കൾ ചേർന്ന് കടിച്ചുപരുക്കേൽപിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ആളുകൾ എത്തിയതോടെയാണ് തെരുവുനായ്ക്കൾ പോയത്. കുട്ടിയുടെ തലയ്ക്കും വയറിലും തുടയിലും കൈയിലും ആഴത്തിൽ മുറിവുണ്ട്. പരുക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഏതാനും ദിവസം മുൻപാണ് മുഴുപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തിൽ പത്തുവയസ്സുകാരൻ നിഹാൽ മരിച്ചത്. തുടർന്ന് മുഴുപ്പിലങ്ങാട് പ്രദേശത്തുനിന്ന് 31 തെരുവുനായ്ക്കളെ പിടികൂടി. തന്റെ മകനുണ്ടായ അനുഭവം ഇനി മറ്റൊരാൾക്കും വരാതിരിക്കാൻ അക്രമകാരികളായ തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യാനുള്ള നടപടി വേണമെന്ന് മരിച്ച നിഹാലിന്റെ പിതാവ് നൗഷാദ് ആവശ്യപ്പെട്ടിരുന്നു.

Related posts

ഇല്ലയിൽ ഇന്ന് കോവിഡ് വാക്സിനേഷൻ 105 കേന്ദ്രങ്ങളിൽ………….

Aswathi Kottiyoor

ജില്ലയില്‍ 422 പേര്‍ക്ക് കൂടി കൊവിഡ്; 410 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

തെങ്ങിൽ കുടുങ്ങിയ ചെ​ത്തു​തൊ​ഴി​ലാ​ളി​ക്ക് ര​ക്ഷ​ക​രാ​യി അ​ഗ്‌​നി​ര​ക്ഷാ​സേ​ന

Aswathi Kottiyoor
WordPress Image Lightbox