25 C
Iritty, IN
May 2, 2024
  • Home
  • Kottiyoor
  • വൈശാഖ മഹോത്സവം : റോഡ് തകർച്ച പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് നിവേദനം നൽകി
Kottiyoor

വൈശാഖ മഹോത്സവം : റോഡ് തകർച്ച പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് നിവേദനം നൽകി

കൊട്ടിയൂർ : ഈ വർഷത്തെ വൈശാഖ മഹോത്സവം ആരംഭിക്കാനിരിക്കെ പേരാവൂർ ബോയ്സ് ടൗൺ റോഡ് ഗതാഗതത്തിന് യോഗ്യമല്ലാത്ത വിധം തകർന്നിരിക്കുകയാണ് എന്നും ഈ സ്ഥിതി അടിയന്തിരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കൊട്ടിയൂർ ദേവസ്വം പൊതുമരാമത്ത് വകുപ്പിന് നിവേദനം നൽകി. ബോയ്സ് ടൗൺ മുതൽ അമ്പായത്തോട് വരെ ചുരം റോഡും തകർന്ന് കിടക്കുകയാണ്. മാത്രമല്ല, റോഡുകളുടെ വശങ്ങളിൽ കാടു വളർന്നതും അപകടത്തിന് ഇടയാക്കും എന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി പേരാവൂർ കൊട്ടിയൂർ റോഡിന്റെയും അമ്പായത്തോട് ചുരം റോഡിന്റെയും അറ്റകുറ്റപ്പണി ഉടൻ നടത്തണമെന്നും കൊട്ടിയൂർ ദേവസ്വം അധികൃതർ പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു

Related posts

ഹിന്ദു ഐക്യവേദി കൊട്ടിയൂര്‍ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ സമിതി പുനസംഘടനയും മാതൃസമിതി യോഗവും നടന്നു…………

Aswathi Kottiyoor

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ആകെ 160 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.

Aswathi Kottiyoor

കാലിക്കറ്റ് സർവകലാശാലയിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ.*

Aswathi Kottiyoor
WordPress Image Lightbox