23.6 C
Iritty, IN
November 30, 2023
  • Home
  • Delhi
  • തൊടുപുഴ: പതിമൂന്നുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് മൂന്നരവർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും.
Delhi Iritty Kanichar kannur Kelakam Kerala Kottiyoor Peravoor Thiruvanandapuram Uncategorized

തൊടുപുഴ: പതിമൂന്നുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് മൂന്നരവർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും.


കോട്ടയം ഇരവിമംഗലം കുഴിപ്പിള്ളിൽ ബിജോയി ജോസഫിനെ(49)യാണ് തൊടുപുഴ പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്ജി നിക്‌സൺ എം.ജോസഫ് ശിക്ഷിച്ചത്.
പെൺകുട്ടിയുടെ പുനരധിവാസത്തിനായി രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശംനൽകി.
2016 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. വീട്ടിലെത്തിയ പെൺകുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
പെൺകുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. കരിമണ്ണൂർ പോലീസാണ് കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി, സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.

Related posts

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം; സംസ്ഥാനത്ത് മഴ തുടരും.

Aswathi Kottiyoor

പൊതുജന ആരോഗ്യ സംവിധാനത്തിന് പ്രാധാന്യം നൽകിയാണ് സർക്കാർ പ്രവർത്തിക്കുന്നത്: മന്ത്രി പി രാജീവ്

Aswathi Kottiyoor

ഇ​രി​ട്ടി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ “ത​റ​ക്ക​ല്ലി​ൽ ത​ന്നെ’

Aswathi Kottiyoor
WordPress Image Lightbox