23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • അർദ്ധരാത്രിയിൽ വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് പുന്നപ്രയിലെ മത്സ്യത്തൊഴിലാളികൾ
Uncategorized

അർദ്ധരാത്രിയിൽ വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് പുന്നപ്രയിലെ മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ: തീരദേശത്ത് അപ്രഖ്യാപിത വൈദ്യുതി മുടക്കത്തെ തുടർന്ന് അർദ്ധരാത്രിയിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിലെ നാട്ടുകാരാണ് പുന്നപ്ര കെഎസ്ഇബി ഓഫീസ് ഉപരോധിച്ചത്. വൈദ്യുതി ഇല്ലാതായതിനെ തുടർന്ന് നാട്ടുകാർ പല തവണ കെഎസ്ഇബിയിലേക്ക് വിളിച്ചെങ്കിലും ഫോണെടുത്തില്ല. ശേഷം നാട്ടുകാർ ഓഫീസിലെത്തിയപ്പോൾ ഒരു ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നത്. 2.45 ഓടെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചതോടെയാണ് നാട്ടുകാർ ഉപരോധം അവസാനിപ്പിച്ച് പിരിഞ്ഞു പോയത്.

Related posts

വായ്പ മുടങ്ങിയ സ്വാശ്രയ സംഘത്തിലെത്തി ഇപ്പോൾ വരാമെന്ന് പറഞ്ഞ് തിരിച്ചു പോന്നു; കണ്ണൂരിൽ കർഷകൻ ജീവനൊടുക്കി

Aswathi Kottiyoor

കട്ടപ്പനയിൽ വീട്ടിൽ തനിച്ചായിരുന്ന യുവതിയുടെ മുഖത്ത് മുളക്പൊടി എറിഞ്ഞ് കടന്നു പിടിച്ചു; 16 കാരൻ കസ്റ്റഡിയിൽ

Aswathi Kottiyoor

വടകര വീണ്ടും കടുക്കും! ഒന്നും രണ്ടുമല്ല നാല് ശൈലജമാര്‍, ഷാഫിമാരും കുറവല്ല, 14 പേര്‍ പത്രിക നൽകി

Aswathi Kottiyoor
WordPress Image Lightbox