• Home
  • Kerala
  • സന്തോഷ് ട്രോഫി ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു; ടിക്കറ്റ് ലഭിക്കാന്‍ ചെയ്യേണ്ടത്
Kerala

സന്തോഷ് ട്രോഫി ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു; ടിക്കറ്റ് ലഭിക്കാന്‍ ചെയ്യേണ്ടത്


മലപ്പുറം: സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന്റെ സീസണ്‍ ടിക്കറ്റ് വില്‍പ്പന മുണ്ടുപറമ്പ് സംഘാടകസമിതി ഓഫീസില്‍ ഫുട്‌ബോള്‍താരം ആഷിഖ് കുരുണിയന്‍ ഉദ്ഘാടനംചെയ്തു. പാലോളി അബ്ദുറഹ്മാന്‍, കെ.പി.എം. മുസ്തഫ, ഇംപെക്‌സ് ഡയറക്ടര്‍ സി. ജുനൈദ് എന്നിവര്‍ക്ക് ടിക്കറ്റ് നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലെ ഗാലറി, കസേര, വി.ഐ.പി. കസേര, വി.ഐ.പി. ഗ്രാന്‍ഡ് എന്നിവയുടെ സീസണ്‍ ടിക്കറ്റുകളുടെ വില്‍പ്പന തുടങ്ങിയത്.

ജില്ലയിലെ സഹകരണ ബാങ്കുകളിലൂടെയാണ് ടിക്കറ്റുകളുടെ വിതരണം. ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.

ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ യു. ഷറഫലി, ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വി.പി. അനില്‍, സെക്രട്ടറി എച്ച്.പി. അബ്ദുല്‍ മഹ്‌റൂഫ്, കെ.എ. നാസര്‍, പി. ഹൃഷികേഷ് കുമാര്‍, കെ. മനോഹരകുമാര്‍, സി. സുരേഷ്, പി. അഷ്റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
ടിക്കറ്റ് ലഭിക്കുന്ന ബാങ്കുകള്‍

തിരൂര്‍ അര്‍ബന്‍ ബാങ്ക്, പൊന്നാനി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, പെരിന്തല്‍മണ്ണ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മക്കരപറമ്പ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മഞ്ചേരി അര്‍ബന്‍ ബാങ്ക്, അരീക്കോട് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഏടരിക്കോട് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, എടവണ്ണ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, കൊണ്ടോട്ടി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, നിലമ്പൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, വണ്ടൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മലപ്പുറം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, വേങ്ങര സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, കോട്ടയ്ക്കല്‍ അര്‍ബന്‍ ബാങ്ക്, കോഡൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മഞ്ചേരി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്.

Related posts

അടച്ചിട്ട കെട്ടിടങ്ങളിൽ റീഡിങ് എടുക്കാന്‍ സൗകര്യപ്രദമായ രീതിയില്‍ മീറ്ററുകള്‍‍ സ്ഥാപിക്കണമെന്ന് കെ.എസ്.ഇ.ബി

Aswathi Kottiyoor

കണ്ണൂർ ജില്ലാസമ്മേളനത്തിന്‌ പ്രൗഢോജ്വല തുടക്കം

Aswathi Kottiyoor

മണത്തണയിലും തെരുവുനായ ശല്യം രൂക്ഷം – നടപടി വേണമെന്ന് പ്രദേശവാസികൾ |

Aswathi Kottiyoor
WordPress Image Lightbox