23 C
Iritty, IN
June 23, 2024
  • Home
  • kannur
  • കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്: മൂ​ന്നാം​ഘ​ട്ട​ത്തി​ന് തു​ട​ക്കം
kannur

കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്: മൂ​ന്നാം​ഘ​ട്ട​ത്തി​ന് തു​ട​ക്കം

ക​ണ്ണൂ​ർ: ദേ​ശീ​യ ജ​ന്തു​രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ മൂ​ന്നാം​ഘ​ട്ട കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ന് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. ക​ണ്ണൂ​രി​ൽ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്‌​പെ​ക്ട​ർ പി. ​ഷാ​ഹി​ന​യ്ക്ക് വാ​ക്‌​സി​ൻ കി​റ്റ് ന​ൽ​കി ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ഡി​സം​ബ​ർ എ​ട്ടു വ​രെ​യു​ള്ള 21 പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലാ​ണ് വാ​ക്‌​സി​നേ​റ്റ​ർ​മാ​ർ വീ​ടു​ക​ളി​ലെ​ത്തി കു​ത്തി​വ​യ്പ് ന​ട​ത്തു​ക. നാ​ലു മാ​സ​ത്തി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള മൃ​ഗ​ങ്ങ​ൾ​ക്കാ​ണ് കു​ത്തി​വ​യ്പ്. ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ർ​പ​റേ​ഷ​ൻ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​എ​സ്.​ജെ. ലേ​ഖ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. എ​ഡി​സി​പി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​എ. സീ​മ, ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്രം ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​ടി.​വി. ജ​യ​മോ​ഹ​ൻ, ഡോ. ​ബി. അ​ജി​ത് ബാ​ബു, ഡോ. ​എ.​കെ. അ​ബ്ദു​ൾ ഹ​ക്കീം, ടി. ​ര​മേ​ശ​ൻ, ഡോ. ​ഒ.​എം. അ​ജി​ത, ഡോ. ​ആ​ര​മ്യ തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു………..

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 560 പേര്‍ക്ക് കൂടി കൊവിഡ്; 546 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

ലേ​ബ​ര്‍ ര​ജി​സ്ട്രേ​ഷ​ന്‍; ക്യാ​മ്പ് സി​റ്റിം​ഗ് ഇ​ന്നു മു​ത​ല്‍

Aswathi Kottiyoor
WordPress Image Lightbox